0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 8 [ഫ്ലോക്കി കട്ടേക്കാട്]

ചിരിച്ചു. ആരാധനയുടെ പ്രവർത്തിയിൽ അനു സന്തോഷം കലർന്ന ലജ്ജ പൊഴിഞ്ഞു. അത് മറക്കാൻ അവളെന്റെ നീളൻ മുടിയിൽ പിടിച്ചു വലിച്ചു….

പ്രഭാത കിരണങ്ങൾ ഇലകൾക്കിടയിലൂടെ അരിച്ചിറങ്ങുന്നുണ്ട്… സൂര്യ വെയിലേറ്റ് തിളങ്ങുന്ന ആരാധയുടെ മുഖം എനിക്ക് വല്ലാത്തൊരു കുളിർമ നൽകി. അനുവിൽ നിന്നും ഞാൻ ഇപ്പോൾ ആരാധനയിലേക്കും സഞ്ചരിക്കുകയാണ്. ഒരച്ഛൻ നൽകേണ്ട എല്ലാ വാൽസല്യങ്ങളും അവൾക്കു നൽകാൻ എന്റെ മനസ്സ് തുടിച്ചു…

അവളുടെ കൈ പിടിച്ചു നടത്തണം, അവളെ ഈ ലോകം മുഴുവൻ കാണിക്കണം, അവളുടെ കൊച്ചു കൊച്ചു കുറുമ്പുകൾക്ക് ചിരിക്കണം, കൂടെ നിൽക്കണം. കുറുമ്പ് കൂടുമ്പോൾ അവളെ വഴക്ക് പറയാൻ വരുന്ന അനുവിൽ നിന്നും അവളെ രക്ഷിക്കണം, അവളോടൊപ്പം സൂര്യോദയം കാണണം, കടക്കൽകരിയിൽ നിന്നും കണ്ണെത്താ ദൂരം ചൂണ്ടി അസ്തമയം കാണിക്കണം. നല്ലതും ചീത്തയും പഠിപ്പിക്കണം, ആർക്കും വേണ്ടിയല്ലാതെ സ്വയം കണ്ടെത്താൻ പഠിപ്പിക്കണം, പ്രണയിക്കാൻ പഠിപ്പിക്കണം, ഒരുനാൾ ആരെയോ ചൂണ്ടി അവനെ എനിക്കിഷ്ടമാണച്ചാ എന്ന് പറയുമ്പോൾ അവളെ നോക്കി പുഞ്ചിരിക്കണം. കൈപിടിച്ച് കൊടുക്കുമ്പോൾ എന്റെ കണ്ണ്‌ നിറയുമായിരിക്കും. പിന്നേ ഇടക്കെപ്പോഴെങ്കിലും വീട്ടിലേക്കുള്ള അവളുടെ വരവിനെ പ്രതീക്ഷിച്ചു ഉമ്മറപ്പാടിയിലെ ചാരു കസേരയിൽ ഇരിക്കണം. ഒരുനാൾ കൊച്ചു മക്കളേ എന്റെ കൈകളിലേക്ക് തരുമ്പോൾ അവരെ മാറോടണക്കണം. എന്റെ നര വന്ന താടിമുടികളെ അവൾ ഷേവ് ചെയ്തു തരുമ്പോൾ എന്തായിരിക്കും എന്റെ മനസ്സിൽ???? പ്രായം വന്ന്‌ തളരുമ്പോൾ അവളുടെ കൈകളിൽ എന്നെ താങ്ങിയെടുക്കുമ്പോൾ എന്നോളം സന്തോഷിക്കുന്നവൻ ആരുണ്ടാകും ഈ ലോകത്ത്…

“ഹലോ…… എന്താണ് ഇത്ര വല്ല്യ ആലോചന??? “

അനുവിന്റെ ശബ്ദമാണ് എന്നെ തൊട്ടുണർത്തിയത്..

ഞാൻ : ഏയ്‌ ഒന്നുല്ല… ഞാൻ

💬 Comments

View all comments