0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 8 [ഫ്ലോക്കി കട്ടേക്കാട്]

വരുന്നുണ്ട്.

പ്രിൻസിയും ശിവ സാറും…..

സാറാ മാം ഡ്രിപ്റ്റ് ഇട്ട കയ്യിലെ വിരലുകളിൽ കൈകൾ ചേർത്തു മാമിന്റെ കൈകൾ വിറക്കുന്നുണ്ട്. കണ്ണ്‌ ചുവന്നിട്ടുണ്ട്. അവ നിറഞ്ഞൊഴുകാതിരിക്കാൻ പാടുപെടുന്നുണ്ട്. വാക്കുകൾ വരാതെ വിറകൊള്ളുന്ന ചുണ്ടുകളിൽ എന്തോ ഭീതിയുണ്ട്….

“ഇല്ല, മാം…. No…. പ്ലീസ്…… പ്ലീസ്………”

എന്റെ കണ്ണുകൾ നിറഞ്ഞു. ചുറ്റിനും ഇരുട്ട് പടർന്നു. സ്വയം നിയന്ത്രിക്കാനുള്ള കഴിവ് നഷ്ടമായി…. ഉമ്മയെ ഞാൻ കണ്ടു. ഉമ്മ പറഞ്ഞ വാക്കുകൾ ഞാൻ കാതിൽ കെട്ടു. വ്യക്തമായും കെട്ടു….

“മരണത്തിനു തൊട്ടു മുൻപുള്ള നിമിഷം.”

ദേഷ്യവും സങ്കടവും കൊണ്ട് പരിസരം മറന്നു കട്ടിലിൽ നിന്നും എഴുന്നേറ്റ് കയ്യിൽ കുത്തിയിരുന്ന സൂചി ഞാൻ പറിച്ചു കളഞ്ഞു. എന്റെ സിരയിൽ നിന്നും ചുടു ചോര ചീറ്റി തെറിച്ചു. പൊടുന്നനെ എന്റെ കോളറിൽ ശിവ സാറിന്റെ കൈകൾ വന്നു വീണു….

“ നിന്നോട് ഞാൻ പല തവണ പറഞ്ഞതല്ലേ, കൂട്ടിയാൽ കൂടാത്തത് ചെയ്യരുതെന്ന്.. എന്നിട്ടിപ്പോ ജീവിതം കൊണ്ടുപോയി തൊലച്ചിട്ട്, ഊറ്റം കൊള്ളുന്നോ അടങ്ങിയിരിക്ക് അവിടെ….. “

തുടരും
ഫ്ലോക്കി കട്ടേക്കാട്
(Psycho boat builder )

💬 Comments

View all comments