0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 8 [ഫ്ലോക്കി കട്ടേക്കാട്]

++++++

അനു! കേസ് ജയിച്ച ദിവസം രാത്രി : തുടർച്ച

“നീ എന്താണ് ഇങ്ങനെ നോക്കുന്നത്???? ടാ നീ പറഞ്ഞിട്ടാണ് ഞാൻ ചെയ്തത്.... ഇനി ഇതിന്റെ പേരിൽ പ്രശ്നം ഉണ്ടാക്കരുത് ട്ടോ..... “

“ഞാൻ പ്രശ്നമുണ്ടാക്കാൻ വരുന്നതാണ് എന്ന് പറഞ്ഞോ??? “

“എനിക്കൊരു പേടി “

പാവം!!! അനുവിന്റെ മുഖം ആകെ മാറിയിരുന്നു… കണ്ണുകളിൽ വെള്ളം നിറയുന്നത് പോൽ…. ഡ്രൈവിംഗ് സീറ്റിൽ നിന്നും, ഞാൻ അവളോട് ചേർന്നിരുന്നു. കണ്മഷി പടർത്താൻ വെമ്പി നിൽക്കുന്ന കണ്ണുനീർതുള്ളികളെ ഒഴുകാൻ വിടാതെ ഞാൻ അനുവിന്റെ കണ്ണുകളിൽ ചുംബിച്ചു…….. ഇരു കൈകളും കൊണ്ട് അവളെ എന്റെ മാറോടാണച്ച് , എന്നിൽ ചേർത്തു പിടിച്ചു…..

എന്റെ ഹൃദയം മിടിക്കുന്നത് അവൾക്കിപ്പോൾ കേൾക്കാം.

“അനു, നീ മനസ്സിലാക്കുക….. എന്റെ ഹൃദയം മിടിക്കുന്നത് നിനക്ക് വേണ്ടിയാണ്. അതിന്റെ താളം നീ തന്നെ ആണ്”

ഞാൻ അറിയുന്നുണ്ട്. ഓരോ തവണയും അനു എന്നിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങുകയാണ്…. എന്റെ പല പ്രവർത്തികളിലും നിറയുന്ന അവളുടെ കണ്ണുകളിൽ ഞാൻ കാണുന്നു, അതിലെല്ലാം അവൾക്കൊരു ഭൂതകാല കഥാപാറയാൻ ഉണ്ടെന്നുള്ളത്….. ആ കഥായും, ഞാനുമായി ബന്ധിപ്പിക്കുന്ന രേഖയിൽ മാത്രം വെത്യാസം കാണുന്നു….

“ഇനിയും എന്തിനാണ് അനു ഈ ഒളിച്ചു കളി. കാത്തിരിക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല പക്ഷെ ഇനിയും ഞാൻ കാത്തിരിക്കേണ്ടതുണ്ടോ???? “

അനു എന്റെ മാറിൽ നിന്നും എണീറ്റു. കാറിനുള്ളിലെ എസിയുടെ തണുപ്പിലും അവളുടെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പിനെ തുടച്ചു…. ഹാൻഡ്‌ബാഗിന്റെ സിബ് തുറന്നു ബ്രൗൺ നിറത്തിലെ ചെറിയ പെട്ടി എനിക്ക് നേരെ നീട്ടി….

“തുറന്നു നോക്കിയ എനിക്ക് മുന്നിൽ താലി, കൂടെ

💬 Comments

View all comments