Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 8 [ഫ്ലോക്കി കട്ടേക്കാട്]
സിന്ദൂരം “
“ഫൈസി, എന്നോടു നീ ക്ഷമിക്കണം!!!! പെണ്ണിൽ കാണുന്ന കാമത്തിനെ മോഹോച്ചിട്ടാണ് നീ എന്നെ പുൽകാൻ വരുന്നതെന്നൊരു മിഥ്യധാരണ എനിക്കുണ്ടായിരുന്നു. പക്ഷെ എന്ന് നീ ആരാധനയെ സ്വന്തം രക്തമായി കാണുന്നു എന്ന് ഞാൻ മനസ്സിലാക്കിയോ അന്ന് മുതൽ പ്രണയത്തേകളേറെ നിന്നെ ഞാൻ ആരാധിക്കുകയായിരുന്നു…. നീ അവളുടെ അച്ഛനാണെങ്കിൽ, എനിക്ക് നീ ഭർത്താവാണ്.... “
എന്റെ ഹൃദയം പിടഞ്ഞെണീറ്റു. കണ്ണുകളിൽ നിറയുന്ന കണ്ണുനീരിന്റെ പ്രവാഹത്തെ തടഞ്ഞു നിർത്താൻ എനിക്കാവുന്ന വിധം ഞാൻ ശ്രമിക്കുന്നുണ്ട്….
“ദൈവങ്ങൾക്കു മുന്നിൽ വെച്ചാണ് താലി കെട്ടേണ്ടത് എന്നാണ് എല്ലാവരും പറയുന്നത്…. പക്ഷെ താലി കെട്ടുന്നത് ദൈവം ആണെങ്കിലോ????? “
അനുവിന്റെ വാക്കുകളുടെ തീവ്രത എനിക്ക് ഊഹിക്കാവുന്നതിലുമപ്പുറം ആണ്. അടക്കാൻ കഴിയാത്ത കാമത്തിനുമപ്പുറം പ്രണയിക്കാൻ കഴിയുന്ന അനുവിന്റെ മനസ്സ് എനിക്കിപ്പോൾ അറിയാൻ കഴിയുന്നു….
ഞാൻ ആ താലിയെടുത്തവളെ അണിയിപ്പിച്ചു. എന്നിലേക്ക് നീട്ടിയ പെട്ടിയിലെ സിന്ദൂരം അനുവിന്റെ നെറുകിൽ ചാർത്തി…. അനു എന്നെ പുണർന്നു…. എന്റെ മൂർദ്ധാവിൽ ചുംബിച്ചു……..
അന്ന് വഴിയുടനീളം അനുവിന്റെ ചുണ്ടിലെ പുഞ്ചിരി ഞാൻ കണ്ടു… ആ പുഞ്ചിരിക്ക് ഒരായിരം ഭാവങ്ങളായിരുന്നു
കരുതലിന്റെ, ആശ്വാസത്തിന്റെ, അതിലുപരി മനുഷ്യനെ കൊത്തിവലിക്കുന്ന ശാന്തമായ പുഞ്ചിരി…. എന്റെ ജീവിതത്തിലെ സുന്ദര നിമിഷങ്ങൾ എല്ലാം സംഭവിക്കുന്നത് യാത്രകളിലാണ്… രാത്രിയുടെ മായ യാത്രയിൽ….
“ഹേയ് ഞാൻ ഫൈസി, ഞാൻ മുൻപ് പറഞ്ഞില്ലേ…. പെണ്ണ് ഇപ്പോഴും എനിക്ക് ഒരു അത്ഭുദ്ധമാണെന്ന്, ഇപ്പോൾ മുതൽ എനിക്കവളോട് ആരാധനയാണ്. പൂവിനു പകരം പൂക്കാലം നൽകാൻ കഴിവുള്ളവളുടെ ചങ്കുറപ്പിനെ ഞാൻ ആരാധിക്കുകയാണ്. കണ്ണുനീരിൽ പൊതിയുന്ന അവളുടെ പ്രണയത്തിന്റെ ഉപ്പു രുചിക്ക് മധുരം തോൽക്കുന്ന സ്വാദ് ആണെന്ന്
💬 Comments
View all comments