Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ [ഫ്ലോക്കി കട്ടേക്കാട്]
അവളെന്റെ കവിളിൽ കടിച്ചു പറിക്കും… എന്നാൽ പറയുന്നതിന്റെ മുന്നേ തന്നെ ഹിബ എന്റെ കവിളിൽ കടിച്ചു…
അള്ളോ…………
ഞാൻ : മതി മതി എടി കുരിപ്പേ കടിക്കല്ലേ… ഒന്നല്ല ഇജ്ജ് നാലെണ്ണം വാങ്ങിക്കോ…. അന്റെ വാപ്പനോട് പോയി പണി നോക്കാൻ പറ….
ഹിബ: ഇങ്ങളിപ്പോ കൊറേ ആയി, തരം കിട്ടുമ്പോ ഒക്കെ ന്റെ വാപ്പാനെ പറയുന്നു.. ഇങ്ങളെ പോലെ ഒരു ഹിമാറിന് എന്നെ കെട്ടിച്ചതിൽ മൂപ്പര്ക്കിപ്പളും സങ്കടം ണ്ട്… ഹോ എന്ത് നല്ല കുട്ടി ആയിരുന്നു ഞാൻ. ഇങ്ങളെ കൂടെ കൂടി… അള്ളോഹെഹെ, നിങ്ങളെല്ലാവരും കേട്ടില്ലേ… ഓളിപ്പോ പറഞ്ഞതിൽ ഒരു കൊറച്ചു കാര്യമില്ലാതില്ല. ഒരു പാവം കുട്ടിയായിരുന്നു ഹിബ. മലബാറിന്റെ മധുരമൂറുന്ന കോഴിക്കോട്ടെ ഒരു ഉസ്താദിന്റെ 5 മക്കളിൽ നാലാമത്തെ മോൾ. പർദ്ദയും
ഹിജാബും ധരിച്ചു മാത്രം പുറത്തു പോകാറുള്ള നല്ല മോൾ…. ഞാൻ നിങ്ങളെ കുറച്ചു ബോർ അടിപ്പിക്കാം… കൂടിക്കാഴ്ചകളാണല്ലോ അതെങ്ങനെ എന്നെല്ലാം പറയേണ്ടേ..
കൃത്യമായി പറഞ്ഞാൽ ഒരു 2 വർഷം പുറകിലേക്ക്. ഡിഗ്രിയും പിജി യും കഴിഞ്ഞു, ഉണ്ടായിരുന്ന ഒരു പ്രണയം പൊട്ടി ഒരു വർഷത്തെ വനവാസം തീർത്തു കൊണ്ട്, വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരുന്ന നാളുകൾ. SI ടെസ്റ്റ് പാസ്സ് ആയി, ട്രെയിനിങ് കഴിയാൻ വെറും ഒരു മാസം ബാക്കിയുള്ളപ്പോ നാട്ടിന്നു വാപ്പാന്റെ വിളി. ഒരു മണിക്കൂർ നേരത്തെ ഉപദേശത്തിന്റെ ചുരുക്ക രൂപം ഇതാണ്…
“അന്റെ പൂതി പോലെ ഇജ്ജ് പൊലീസായില്ലേ. ഇഞ്ഞി ഇജ്ജൊരു പെണ്ണ് കെട്ടണം. കോയിക്കോട് ഒരു കൂട്ടരുണ്ട്, ഞങ്ങളെല്ലാരും കൂടി ഒക്കെ പറഞ്ഞു വെച്ചിണ്ട് ഇജ്ജോന്നു പോയി കണ്ടാൽ
💬 Comments
View all comments