0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ [ഫ്ലോക്കി കട്ടേക്കാട്]

വരുന്നില്ലല്ലോ സജി” “എങ്ങനെ വരാനാ വാപ്പ, മത്തൻ കുത്തിയാൽ കുമ്പളം മുളക്കൂല്ലല്ലോ “ ഞാൻ മനസ്സിൽ പറഞ്ഞു. അങ്ങനെ അന്നാദ്യമായി ഞാൻ ഹിബയെ കണ്ടു.. ഏയ്‌ അല്ല ഓളെ മുഖം കണ്ടു. വെളുത്ത ഉണ്ടക്കണ്ണി, “ന്റെ ഹൂറി” പെണ്ണ് കാണാൻ വരുമ്പോൾ പോലും പർദ്ദ ഇടിപ്പിച്ചു നിർത്തിയ ഓളെ വാപ്പാനെ അന്ന് ഞാൻ നോക്കി വെച്ചതാണ്. ഒരു ചാൻസ് കിട്ടിയാൽ ഇങ്ങേരെ ഞാൻ സെല്ലിൽ ഇട്ടു ഉരുട്ടും എന്ന് മനസ്സിൽ പറഞ്ഞു. എനിക്കിവിടെ വല്ല്യ റോളൊന്നും ഇല്ല ന്ന് അറിയാ.. ന്നാലും ഈ മാതിരി പണി കാണിക്കാൻ പാടുണ്ടോ . മുന്നിലെ പാത്രങ്ങളിൽ നിറഞ്ഞിരിക്കുന്ന മധുര മിട്ടായികൾ സാക്ഷിയാക്കി ഞാൻ പറഞ്ഞു.. “ ഇക്കോളോടൊന്ന് സംസാരിക്കണം” കാണണോ പുകിൽ!! ഹിറ്റ്ലറിനും മുസ്സോളിനിക്കും നടുവിൽ പെട്ട ഗാന്ധിജിയെ പോലെ ആയിരുന്നു പിന്നെ ഞാൻ. പക്ഷെ ന്യായമായ എന്റെ ആവിശ്യം തള്ളിക്കളയാൻ, അത്രയും വലിയ സഭയിൽ കഴിയില്ലെന്നു അവർക്കറിയമായിരുന്നു. അത് കൊണ്ട് മാത്രം, ഐ റിപ്പീറ്റ് അത് കൊണ്ട് മാത്രം ആ സമ്മതം എനിക്ക് കിട്ടി “10 മിനുട്ട്!!!!” ഇതൊന്തോന്ന് നിയമസഭയോ???
ആദ്യ 5 മിനുട്ട് നോക്കി നിന്നും തന്നെ പോയി. നിങ്ങൾ മലബാറിലെ പെൺകുട്ടിയോളെ കണ്ടിട്ടുണ്ടോ? മൊഞ്ചന്നു പറഞ്ഞാൽ അവരുടെ മൊഞ്ജാണ്….അതും കറുത്ത പർദ്ധയും ഹിജാബും ഇട്ട് വരുന്ന ഹൂറികൾ. ആ ഹിജാബ് പൊക്കി മുഖം കാണുന്ന ഒരു സീൻ ഉണ്ട്…. ഹോ ഒരായിരം മിന്നാമിനുങ്ങുകൾ പറക്കും അതാണ് സീൻ . പക്ഷെ ഒരൊറ്റ പ്രശ്നമേ ഒള്ളു ഇവര് വാ തുറക്കരുത്. ഇനി തുറന്നലോ... … അത് തന്നെ

💬 Comments

View all comments