Chapter Title : ഇന്നലകളില്ലാതെ [മന്ദന്‍ രാജ]
ഇരിപ്പായിരുന്നു . മറിയം കയ്യിലിരുന്ന ട്രേ ബെഡില്‍ വെച്ചു
" സര്‍ , നല്ല വിശപ്പുണ്ടാകും ഇത് കഴിക്കു ." ആവി പറക്കുന്ന കഞ്ഞി വിളമ്പിയ കോപ്പയിലെക്കവള്‍ ഇഞ്ചിയും മുളകും ചുവന്നുള്ളിയും ചതച്ചിട്ട മോരൊഴിച്ചു അവനു നേരെ നീട്ടി .. അവന്‍ വേണ്ടായെന്നു പറഞ്ഞെങ്കിലും അവളുടെ നിര്‍ബന്ധത്തില്‍ അവനത് കഴിക്കാന്‍ തുടങ്ങി ..സത്യത്തില്‍ അവനു ശെരിക്കും വിശക്കുന്നുണ്ടായിരുന്നു ..
" ആരാ സാര്‍ ഈ ഗായു? അവര്‍ സാറിന്‍റെ ടീച്ചര്‍ ആയിരുന്നോ ?'
കഞ്ഞു കുടിച്ചു കൊണ്ടിരുന്ന അനില്‍ വിക്കി ..മറിയം മുന്നോട്ടിരുന്നു അവന്‍റെതലയില്‍ ചെറുതായി കൊട്ടി ..എന്നിട്ടവള്‍ കൊപ്പയെടുത്തു സ്പൂണില്‍ അല്‍പാല്‍പമായി കഞ്ഞി കോരി കൊടുക്കാന്‍ തുടങ്ങി ..അവളുടെ മുഖത്തേക്ക് നോക്കിയ അനിലിനു ആ കാര്യങ്ങള്‍ പറയാതിരിക്കാനായില്ല ... പ്രത്യേകിച്ച് ഇന്നലെ എന്താണ് നടന്നതെന്ന് അവന്‍ ഓര്‍ത്തെടുത്തപ്പോള്‍ ... അവന്‍ ഗായത്രിയും ജയകൃഷ്ണനെയും കുറിച്ച് പറയാന്‍ തുടങ്ങി .. ഇന്നലെ ഗായത്രി അറിയാത്ത മട്ടില്‍ പെരുമാറിയത് പറഞ്ഞു നിര്‍ത്തുമ്പോള്‍ മറിയം ആവന്‍റെ കണ്ണുകള്‍ ടവല്‍ കൊണ്ടോപ്പുകയായിരുന്നു
ചൂടുവെള്ളത്തില്‍ ഒരു കുളിയും കഴിഞ്ഞു അനില്‍ പുറത്തേക്കിറങ്ങിയപ്പോള്‍ മറിയത്തെ കണ്ടില്ല അവന്‍ അവളെ തപ്പി പുറത്തേക്കിറങ്ങി .. താന്‍ തലേന്ന് കിടന്ന മുറിയവന്‍ തുറന്നു നോക്കിയപ്പോള്‍ മറിയം ഒരു ടവല്‍ മുഖത്ത് കെട്ടി കൊണ്ട് ശര്ദ്ധില്‍ ഒക്കെ കോരി കളഞ്ഞു ക്ലീന്‍ ആകുവായിരുന്നു . വാതില്‍ക്കല്‍ അനക്കം കേട്ടവള്‍ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു
" ഡ്രെസ് വാഷ് ചെയ്തിട്ടിട്ടുണ്ട് .. .. ഡ്രയറിലും ഇട്ടു .. പത്തു മിനുട്ടിനുള്ളില്‍ ഉണങ്ങും .."
" മറിയം .. ഇത് ..ഇത് ഞാന്‍ ചെയ്തോളാം .. അല്ലെങ്കില്‍ ആ ചേട്ടത്തി അവരെ വിളിക്കാമായിരുന്നില്ലേ.."
" വേണ്ട സാര്‍ ... ആരുമറിയണ്ട..സാറിനെ പോലൊരു ..പ്രത്യേകിച്ച് പിള്ളേര്‍ക്ക് മാതൃകയാവേണ്ട സാര്‍ " മറിയം തുണി കൊണ്ട് കൊണ്ട് തറ തുടച്ചെഴുന്നേറ്റു
ബാത്‌റൂമില്‍ പോയി വാഷ് ചെയ്തിട്ടുവന്ന ആവളെ അനില്‍ പിടിച്ചു നിര്‍ത്തി ..
" സോറി ..മറിയം ..ഞാന്‍ ഇന്നലെ .. അറിയാതെ ..' തന്‍റെ തോളിലിരുന്ന കയ്യില്‍ വലതു കൈ അമര്‍ത്തി മറിയം അവന്‍റെ
💬 Comments
View all comments