Chapter Title : ഇന്റര്‍നെറ്റ് തന്ന സുന്ദരി [പമ്മന്‍ ജൂനിയര്‍]
നല്ല തണല്‍ മരങ്ങളും ഇരിക്കാനുമുള്ള സ്ഥലമുണ്ട്. അവിടെ മതിയോ...
എനിക്ക് എവിടെയായാലും കുഴപ്പമില്ല. രാഖി കംഫട്ടബിള്‍ ആയ സ്ഥലം പറഞ്ഞാല്‍ മതി. എനിക്ക് എങ്ങനെയെന്‍കിലും കണ്ടാല്‍ മതി എന്നായിരുന്നു. അവളുടെ സൗകര്യമായിരുന്നു എനിക്ക് പ്രധാനം.
ശരി. ഞാന്‍ അയച്ചു തരാം
പിന്നെ ഒരു സെല്‍ഫി കൂടെ അയച്ചു തരൂ. രാത്രി കണ്ടോണ്ടിരിക്കാമല്ലോ.
ശരി. ഗുഡ് നൈറ്റ്. അവള്‍ ഫോണ്‍ കട്ട് ചെയ്തു.
ഒരു മിനിറ്റ് കഴിഞ്ഞപ്പോള്‍ ഫോണ്‍ ബീപ് ചെയ്തു. അവള്‍ടെ മെസ്സേജ് വന്നിരിക്കുന്നു. വാട്‌സാപ്പിലെ പഴയ കോണ്ടാക്റ്റുകളൊക്കെ ഞാന്‍ മ്യൂട്ട് ചെയ്തിട്ടുണ്ട്.
ആദ്യം ഒരു മാപ്പ് ആണു വന്നത് . ഗൂഗിളിന്റേത്. അതില്‍ ക്ലിക്ക് ചെയ്തപ്പോള്‍, ഫാറൂഖ് കോളേജിന്റെ ഗ്രൗണ്ട്., ഹാ, ഇത് തിരക്കുള്ള സ്ഥലമാണല്ലോ. എന്താണാവോ ഈ പെണ്ണ് ഇത് തെരഞ്ഞെടുത്തത്?
അല്പം കഴിഞ്ഞു രണ്ടു പടങ്ങളും അവള്‍ അയച്ചു തന്നു. രണ്ടും വ്യത്യസ്തമായ പടങ്ങള്‍ ഒന്ന് അല്പ വസ്ത്രധാരിയായ ഒരു മോഡേണ്‍ പെണ്ണിന്റേതും മറ്റൊന്നു ഹെല്‍മറ്റ് വച്ച് ബുള്ളറ്റ് ഓടിക്കുന്ന ഒരു പെണ്ണിന്റേതും അതില്‍ മുഖം വ്യക്തമല്ല.
കൂടെ ഒരു ചോദ്യം, ഇതില്‍ ഏത് പെണ്ണിനെയാണ് മനുവിനു ഇഷ്ടം.
എനിക്ക് സത്യത്തില്‍ രണ്ടു പടങ്ങളും ഇഷ്ടമായില്ല. ഞാന്‍ ഉള്ളതു പറഞ്ഞു.
ഞാന്‍ അങ്ങോട്ടു വിളിച്ചു, എന്താണ് പടങ്ങള്‍ടെ പിന്നിലുള്ള കാര്യം തിരക്കി. അവള്‍ ഒന്നുമില്ല എന്നു പറഞ്ഞെങ്കിലും എന്തോ ഉണ്ടെന്ന് എനിക്ക് തോന്നി.
കുറച്ചു നേരം ഫറൂഖ് കോളേജിനെപ്പറ്റിയും മറ്റും അവള്‍ സംസാരിച്ചു. വീണ്ടും ഗുഡ് നൈറ്റ് പറഞ്ഞ് ഫോണ്‍ വച്ചു..
അല്പം കഴിഞ്ഞപ്പോള്‍ വീണ്ടും ഫോണ്‍ അടിക്കുന്നു.
ഞാന്‍ ഫോണ്‍ എടുത്ത്
💬 Comments
View all comments