Chapter Title : ഇന്റര്‍നെറ്റ് തന്ന സുന്ദരി [പമ്മന്‍ ജൂനിയര്‍]
അവള്‍ എത്രാമത്തെയാളാണെന്നു ചോദിച്ചു.
ഞാന്‍ അമ്പരന്നു കൊണ്ട് എന്ത്? ആര്? .. എന്നൊക്കെയായി
അല്ല. എന്നെ പോലെ എത്ര പേരു മനുവിന്റെ ജീവിതത്തില്‍ കടന്നു പോയിട്ടുണ്ട് എന്ന്.
അത്രയും നേരം വളരെ സ്മൂത്ത ആയി പോയിക്കൊണ്ടിരുന്ന സംഭാഷണത്തിനു പെട്ടന്നു ബ്രേക്ക് വീണു.
അതെന്താ, ഞാന്‍ അത്തരക്കാരനാണെന്നു കരുതിയോ..
അല്ല. ഞാന്‍ വെറുതെ... മനുവൊക്കെ ഒരുപാട് റിച്ച് ആണല്ലോ. എന്നെപ്പോലെയുള്ളവരെ എത്രവേണമെങ്കിലും കിട്ടും.
ഹേയ്, രാഖിയെപ്പോലെ ഒരാളെ എനിക്ക് മഷിയിട്ടാലും കിട്ടില്ല. പിന്നെ എന്നെപ്പറ്റി ഞാന്‍ വീമ്പിളക്കുന്നതു ശരിയല്ലല്ലോ. നമുക്ക് പരസ്പരം അറിയാമല്ലോ. ഇനിയും കിടക്കുന്നല്ലോ സമയം.
ശരി, എങ്കില്‍ നാളെ 9 മണിക്കു കാണാം. ഗുഡ്‌നൈറ്റ് വീണ്ടും പറഞ്ഞ അവള്‍ ഫോണ്‍ കട്ടു ചെയ്തു. പിന്നെ വിളിച്ചില്ല. എന്റെ മനസ്സിനു ചെറിയ വിഷമം ആയിട്ടുണ്ട് എന്ന് അവള്‍ കരുതിയെന്ന് തോന്നുന്നു.
സമയം 3 ആയിരുന്നു. ഏതോ ഒരു ഫ്രണ്ട് ഒരു ട്രോള്‍ അയച്ചു തന്നു.
കിടന്നിട്ട് എനിക്കുറക്കം വന്നില്ല. ബൗദ്ധികമായ ഒരുത്തേജനം ഉണ്ടായിരുന്നു. എന്റെ ജിജ്ഞാസയെ മുള്‍മുനയില്‍ നിര്‍ത്തുവാന്‍തക്കതായ എന്തോ നടന്നിരിക്കുന്നു. അതിന്റെ വ്യാഖ്യാനങ്ങള്‍ക്കൊന്നും ഞാന്‍ നിന്നില്ല. എപ്പഴോ ഉറങ്ങിപ്പോയി.
പിറ്റേന്ന് ഉണര്‍ന്നപ്പോള്‍ വൈകിയിരുന്നു. വൈകാന്‍ പാടില്ലായിരുന്നു. എങ്കിലും അതു സംഭവിച്ചു. രാവിലെ തന്നെ രാഖിക്ക് പറ്റിയ ഒരു സമ്മാനം വാങ്ങണം, അതില്ലാതെ വെറും കയ്യോടെ എങ്ങനെ കാണും സംസാരിക്കും എന്നൊക്കെ വിചാരിച്ചിരുന്ന എന്നെ ഉറക്കം പരാജയപ്പെടുത്തിക്കളഞ്ഞു. പലപ്പോഴും ഉറക്കം അങ്ങനെയാണ്. നമുക്ക് ആവശ്യമുള്ളപ്പോള്‍ അതു വരില്ല, ആവശ്യമില്ലാത്തപ്പോഴൊക്കെ അതു വന്നുകൊണ്ടിരിക്കുകയും ചെയ്യും.
രാഖിയുടെ നമ്പറിനു ഞാന്‍ റിങ്‌ടോണ്‍ സെറ്റ് ചെയ്തിരുന്നു. ഒരു പഞ്ചാരിമേളത്തിന്റെ പാട്ട് ഡൗണ്‍ ലോഡ് ചെയ്ത് ക്ലിപ് ചെയ്ത് ചേര്‍ത്തു. ഉറക്കത്തില്‍ ഒന്നു രണ്ടു തവണ കേട്ടെങ്കിലും ഞാന്‍ അതേതോ ക്ഷേത്രത്തിലെ ഉത്സവമാണെന്ന വിചാരത്തില്‍ ഗൗനിക്കാതെ തിരിഞ്ഞു കിടക്കുകയായിരുന്നു. പിന്നീടാണ് ഒരു വെള്ളിടി പോലെ റിങ്ങ്‌ടോണിന്റെ കാര്യം ഞാന്‍ ഓര്‍ത്തത്.
ദൈവമേ. ഒന്‍പതരയായല്ലോ. ഇനി എങ്ങനെ. ഞാന്‍ ഫോണ്‍ എടുത്തില്ല. പകരം ഞാന്‍ അല്പം വൈകുമെന്നൊരു മെസ്സേജ് ഇട്ട ശേഷം ഒരു നിമിഷം ആലോചിച്ചു. ഫോണ്‍ എടുത്ത് കഥകള്‍ പറയുന്നതിനേക്കാല്‍ നല്ലത് നേരിട്ട് ചെന്ന്
💬 Comments
View all comments