Chapter Title : ഇന്റര്‍നെറ്റ് തന്ന സുന്ദരി [പമ്മന്‍ ജൂനിയര്‍]
കൊടുങ്ങല്ലൂരാണല്ലേ? എന്റെ അമ്മയുടെ വീട് മതിലകത്താണു. ഞങ്ങള്‍ ഇടക്കു വരാറുണ്ടായിരുന്നു ചെറുപ്പത്തില്‍. സന്തോഷം കൊണ്ട് അവള്‍ടെ ശബ്ദം അല്പം ഉച്ചത്തിലായിരുന്നു.
ഇപ്പോള്‍? ഇപ്പോള്‍ പോവാറില്ലേ? ഞാന്‍ കൗതുകം പൂണ്ടു,.
അവിടെ ഇപ്പോള്‍ ആരും ഇല്ല ബന്ധുക്കള്‍. വയസ്സായവര്‍ മരിച്ചുപോയി, കസിന്‍സൊക്കെ കല്യാണം ഒക്കെ കഴിഞ്ഞു പല സ്ഥലങ്ങളിലാണ് . എങ്കിലും അമ്മാവന്‍ ഒരാളുണ്ട്. ഒരിക്കല്‍ എങ്കിലും പോണം എന്നുണ്ട്. പക്ഷെ അവരെ ഒക്കെ കാണാന്‍ ഉള്ള കരുത്തില്ല എനിക്ക്.. ശബ്ദത്തിലെ മാര്‍ദ്ദവം ഇല്ലാണ്ടാകുന്നു വരികള്‍ക്കവസാനമാകുമ്പോഴേക്കും.
നമുക്ക് ഒരിക്കല്‍ പോയാലോ, ഒരു യാത്ര, തനിച്ച്, ഞാനും രാഖിയും മാത്രം. ഞാന്‍ വണ്ടി ഓടിച്ചോളാം. ങും, എന്തു പറയുന്നു, അതിനു മുന്‍പ് നമുക്ക് നേരിട്ട് കാണണ്ടേ?
അതെ. ആദ്യം ഒന്നു പരിചയപ്പെടണം. എവിടെയാണ് വരേണ്ടതെന്നു പറയൂ. ഞാന്‍ വരാം. ആ ശബ്ദത്തില്‍ ഒരു ദൃഡനിശ്ചയത്തിന്റെ നിഴലുണ്ടായിരുന്നു.
രാഖിക്ക് നല്ലതായി തോന്നുന്ന ഒരിടം പറയൂ. ഞാന്‍ എത്തിക്കോളം. ഞാന്‍ ഇന്ന് കോയമ്പത്തൂരാണ്. നാളെ വൈകീട്ട് മുതല്‍ ഫ്രീ ആണ്. രാത്രി വേണമെങ്കില്‍ കോഴിക്കോടെത്താം.
അയ്യോ രാത്രി വേണ്ട. 6 മണിക്കു മുന്‍പ് എനിക്ക് വീടെത്തണം
ശരി. എങ്കില്‍ നാളെ ഞാന്‍ കോഴിക്കോടെത്തി താമസിക്കാം. മറ്റന്നാള്‍ രാവിലെ നമുക്ക് കാണാം. അതിനിടക്ക് എനിക്ക് വരേണ്ട സ്ഥലത്തെ ലൊക്കേഷന്‍ അയച്ചു തരുമോ. വാറ്റ്‌സാപ്പിട്ടാലും മതി.
അയ്യോ, എനിക്ക് ഡാറ്റ ഇല്ല. ഞാന്‍ നാളെ റീലോഡ് ചെയ്തിട്ട് അയക്കാം.
എനിക്ക് ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സൗഭാഗ്യങ്ങളെക്കുറിച്ചു ഇടക്കിടെ ഒരു ഓര്‍മ്മപ്പെടുത്തല്‍ ഉണ്ടാവാറുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു. അത്.
ഒരു നിമിഷം ഞാന്‍ തിരിച്ചു വിളിക്കാം എന്നു പറഞ്ഞ് ഞാന്‍
💬 Comments
View all comments