0%

Chapter Title : ഇന്റര്‍നെറ്റ് തന്ന സുന്ദരി [പമ്മന്‍ ജൂനിയര്‍]

Author : Pamman Junior Read All Parts 721
ദിനങ്ങളിലെ മഴച്ചാറ്റലിന്റെ കണ്ണീരില്‍ അകലെ വെള്ളിമുകില്‍ മേഘമുടികള്‍പ്പറുത്ത് നക്ഷത്രജടാകലാപങ്ങള്‍ക്കിടയില്‍ മുഖം പാതിയൊളിപ്പിച്ച് എന്നെ നോക്കി അച്ഛന്‍ തന്റെ തളിര്‍ വെറ്റിലച്ചിരി ചിരിക്കും . ഓട്ടുരുളയിലെ എള്ളു വിതറിയ ബലിച്ചോറു പോലെ തെളിഞ്ഞ ചിരി. ഞാന്‍ ശരീരത്തിലെ അഴുക്കു വസ്ത്രങ്ങള്‍ മാറ്റുന്ന ആത്മാക്കളെയോര്‍ക്കും. അഴുക്കുള്ള ശരീരത്തിനെ എന്നെന്നേക്കുമായി പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്ന പാഴ് ജന്മങ്ങളേയും ... കൊടുങ്ങല്ലൂര്‍ എന്നു കേള്‍ക്കുമ്പോള്‍ എനിക്ക് പലതും ഓര്‍മ്മവരും. കൈവിട്ട് പോയ എന്റെ പ്രണയത്തെ, എന്നെ ആദ്യം തിരസ്‌കരിച്ച പെണ്ണിനെ, അവളെ ജീവിതത്തിന്റെ അവസാന കാലത്ത് തിരിച്ചു കിട്ടിയതും അവളോട് എനിക്കുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചു പറഞ്ഞതും അവള്‍ അത് കേട്ട് ചിരിച്ചതും ഒക്കെ ഓര്‍മ്മ വരും. ''നാളെയായാലോ? ' . ഇന്നെനിക്ക് കോയമ്പത്തൂര്‍ വരെ പോണം വൈകീട്ട് വരും. ''ശരി. ഞാന്‍ റെഡിയാണ്. സമയം പറഞ്ഞാല്‍ മതി. അമ്മയെ നോക്കാന്‍ അയല് പക്കത്ത് ഒരു ചേച്ചിയോട് പറഞ്ഞിട്ടുണ്ട്. അവര്‍ രാത്രി വന്നു കിടന്നോളും..'' എനിക്ക് ഇത്തരം ഡീറ്റയില്‍സ് ഒക്കെ കേട്ടാന്‍ പെട്ടന്ന് ഒന്നും തോന്നുകയില്ല. എല്ലാം ചെയ്യിച്ച് ശീലമുള്ളതു കൊണ്ടാവണം. രാത്രി ശരിക്കും ഉറങ്ങിയില്ലാത്തതു കൊണ്ടാണെന്നു തോന്നുന്നു, കോയമ്പത്തൂര്‍ പോകുന്ന വഴിക്കൊക്കെ ഞാന്‍ പാതി മയക്കത്തിലായിരുന്നു.
അവിടൈാരു ത്രി ഡി. പ്രിന്റര്‍ വാങ്ങാനായിരുന്നു . 37 ലക്ഷം രൂപയുടെ പ്രിന്റര്‍ . അതു പുതിയ ഒരു ബിസിനസു തുടങ്ങാനായിരുന്നു. ആ കമ്പനിയിലെ ഒരു മേല്‍നോട്ട സ്ഥാനമായിരുന്നു ഞാന്‍ രാഖിക്കു വേണ്ടി ആലോചിച്ചത്. ഛെ. അവളെ കൂടെ കൊണ്ടു കാണിക്കണമായിരുന്നു. കമ്പനിയുടെ എഞ്ചിനീയര്‍ അതിന്റെ പ്രവര്‍ത്തന രീതികള്‍ വിവരിച്ചു തരുമ്പോള്‍ ഞാന്‍ ആലോചിച്ചു. ഒരു പക്ഷെ

💬 Comments

View all comments