Chapter Title : ഇന്റര്‍നെറ്റ് തന്ന സുന്ദരി [പമ്മന്‍ ജൂനിയര്‍]
അവള്‍ക്ക് ഇത് ഒരു നല്ല എക്‌സ്പീരിയന്‍സ് ആയിരുന്നേനേ.
നേരത്തേ ഇക്കാര്യത്തെക്കുറിച്ച് തീരുമാനിക്കാഞ്ഞതിനെ ഓര്‍ത്ത് ഞാന്‍ എന്നെ തന്നെ ശകാരിച്ചു. ഞാന്‍ അങ്ങനെയാണ്. എല്ലാം അവസാന നിമിഷത്തിലായിരിക്കും. എന്റെ പ്ലാനിങ്ങില്‍ പേടിയായതു കൊണ്ടാവണം കമ്പനിയുടെ സി.ഇ.ഓ. മാരും ഡയറക്റ്റര്‍ മാരും പ്ലാനിങ്ങ് ഒക്കെ നേരത്തെ തയ്യാറാക്കി കൊണ്ടുവരുന്നത്.
ശിവരാത്രിയായതു കൊണ്ട് കമ്പനിയുടെ മുതലാളി അന്നുണ്ടായിരുന്നില്ല. അയാള്‍ ബലിയര്‍പ്പിക്കാന്‍ പോയിരിക്കുകയായിരുന്നു. ഇന്നലെ ഒരിക്കല്‍െടുത്ത് ഇന്ന് അച്ഛന് ബലിയിടേണ്ടതുമായിരുന്നു എന്നപ്പോഴാണ് ഞാന്‍ ഓര്‍ത്തത്. പകരം ഇന്നലെ ഇല്ലാത്ത ഭക്ഷണം വരെയുണ്ടാക്കി കഴിക്കുകയായിരുന്നല്ലോ.. ഭാഗ്യം രാഖിയുടെ ഒപ്പം കിടന്നുറങ്ങിയില്ല. കുറഞ്ഞ പക്ഷം ആ പാപമെങ്കിലും ചെയ്തില്ല.. ഞാന്‍ ഒരു ദീര്‍ഘനിശ്വാസം വിട്ടു കാറില്‍ കയറി. വീണ്ടും ജര്‍മ്മന്‍സാങ്കേതിക വിദ്യകള്‍ നമ്മെ ഉറക്കിക്കളയുന്നു. ഏത് കുണ്ടും കുഴിയുമുള്ള റോഡാണെങ്കില്‍ പോലും..
ഉറക്കത്തിന്റെ ധൃതരാഷ്ട്രാലിംഗനത്തില്‍ നിന്ന് ഞാന്‍ പൂര്‍ണ്ണമായും വിമുക്തനായിരുന്നില്ല. തിരിച്ചു കോഴിക്കോട്ടെക്കു വരുന്ന വഴിക്കു ഞാന്‍ നന്നായി ഉറങ്ങി. ഇനി രാത്രി ഉറങ്ങാന്‍ പറ്റില്ല. കോഴിക്കോട് എത്തിയപ്പോള്‍ ഞാന്‍ രാഖിയെ വിളിച്ചു. നാളത്തെ കൊടുങ്ങല്ലൂര്‍ യാത്ര ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം.
അവള്‍ ആദ്യം കുറേ നേരം കുശലാന്വേഷണങ്ങള്‍ ചോദിച്ചു. എന്നെ പ്പറ്റി അവളുടെ സുഹൃത്തിനോടു പറഞ്ഞുവത്രെ. മെര്‍സിഡസില്‍ കേറിയതും ഷോപ്പിങ്ങ് നടത്തിയതുമെല്ലാം. ഞാന്‍ ചിരിച്ചതേയുള്ളൂ. അവള്‍ക്കതൊരു ആദ്യാനുഭവമായിരുന്നിരിക്കാം. എനിക്ക് അവളുടെ ചിരിയായായിരുന്നു ആകെ ഓര്‍മ്മയുണ്ടായിരുന്ന കാര്യം. അതിന്റെ ആഴവും .
പിറ്റേന്ന് 8 മണിക്ക് പുറപ്പെടാമെന്ന് അവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ ആദ്യം ഒന്നു വിഷമിച്ചു. ഇന്ന് വണ്ടിയില്‍ കിടന്നുങ്ങിയതുകൊണ്ട് രാത്രി വൈകിയേ ഉറങ്ങൂ, അതുകൊണ്‍ട് വൈകിയേ എണീക്കു. ഞാന്‍ ഒരു മണീക്കൂര്‍ കൂടി വൈകിപ്പിച്ചു.
ഞാന്‍
💬 Comments
View all comments