0%

Chapter Title : ഇന്റര്‍നെറ്റ് തന്ന സുന്ദരി [പമ്മന്‍ ജൂനിയര്‍]

Author : Pamman Junior Read All Parts 723
എത്ര ദിവസത്തേക്കു പാക്ക് ചെയ്യണം? എന്ന് തിരിച്ചുവരും? കയ്യില്‍ എന്തെങ്കിലും കരുതണോ? .. അങ്ങനെ നിരവധി ചോദ്യങ്ങള്‍ ചോദിച്ച് എന്നെ ബുദ്ധിമുട്ടിച്ചു അവള്‍. എന്റെ കയ്യില്‍ എല്ലാത്തിനും പോന്ന ഉത്തരങ്ങള്‍ വ്യക്തമായുണ്ടായിരുന്നില്ല. അതേയ്. എല്ലാം രാഖിയുടെ ഇഷ്ടം. കൊടുങ്ങല്ലൂര്‍ എത്ര ദിവസം വേണമെങ്കിലും നിന്നോളൂ. നമുക്ക് കൊച്ചിയില്‍ താമസിക്കാം. എനിക്കവിടെ വീടുണ്ട്. എപ്പോല്‍ വേണമെങ്കിലും തിരിച്ചു പോകാം. ഞാന്‍ ഒരു ലോങ്ങ് ഡ്രൈവ്, പിന്നെ രാഖിക്കൊപ്പം അല്പം സ്വകാര്യനിമിഷങ്ങള്‍ ഇത്രയേ ഉദ്ദേശിച്ചിട്ടുള്ളൂ. ഇടക്കുള്ള ഐനറി രാഖിക്ക് തീരുമാനിക്കാമല്ലോ. എങ്കില്‍ ശരി. ഞാന്‍ ഒരാഴ്ചക്ക് കണക്കാക്കി പാക്ക് ചെയ്യാം. ഇടക്ക് ഈ കിളവനെ ബോറടിച്ചാല്‍ ഞാന്‍ ഒരു ട്രെയിന്‍ വിളിച്ച് തിരിച്ചു പോന്നേക്കാം. എന്താ... ഞാന്‍ ചിരിച്ചു. കിളവന്മാര്‍ ലോകപരിചയം ഉള്ളവരാണ് കേട്ടോ.. ഞാന്‍ പല
അര്‍ത്ഥങ്ങള്‍ അതില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചു. അതെല്ലാം അവള്‍ക്ക് മനസ്സിലായോ ആവോ. അമ്മയോട് എന്തു പറഞ്ഞു? അമ്മയോട് ഞാന്‍ ജോലിക്കാര്യം പറഞ്ഞു. ഇന്റര്‍വ്യൂവിനു പോകുകയാണെന്നും കൊടുങ്ങല്ലൂരില്‍ മാമനെ കാണാന്‍ പോകുമെന്നും പറഞ്ഞു. അമ്മ മാമനെ വിളച്ചു എനിക്ക് താമസം ഒക്കെ ശരിയാക്കിയിട്ടുണ്ട്. ഞാന്‍ വൈ.ഡബ്യു.സി.എ. ഹോസ്റ്റലില്‍ നിക്കാം എന്നാക്കി. അന്ന് രാത്രി എനിക്ക് ഉറക്കം വന്നില്ല. ടി.വി. യിലെ ഒരു വാര്‍ത്താ ചാനലിലെ വാര്‍ത്താവായനക്കാരിയുടെ പേരും രാഖി എന്നായിരുന്നു. ഞാന്‍ അവളുടെ വാര്‍ത്തവായന മുഴുവനായും ഇരുന്നു കേട്ടു. ഒരു പാട് നാളായി മലയാളം വാര്‍ത്ത ടി.വി.യില്‍ കണ്ടിട്ട്. രാഖിയോട് എനിക്ക് പ്രണയം തോന്നിത്തുടങ്ങിയോ? അവളെ ഒന്നു കാണണമെന്നു തോന്നിയപ്പോള്‍ ഞാന്‍ വെറുതെ ഫോണില്‍ ഒന്നു പരതി. പിന്നെയാണ് ഓര്‍ത്തത്, രാഖിയ്‌ടെ സ്വകാര്യതക്ക് തടസ്സമാവേണ്ട

💬 Comments

View all comments