Chapter Title : ഇന്റര്‍നെറ്റ് തന്ന സുന്ദരി [പമ്മന്‍ ജൂനിയര്‍]
മനസ്സിലും കൂടി വേണ്ടതല്ലേ.''
ഞാന്‍ വീണ്ടും എന്റേതായ ലോകത്തേക്ക് പോയി. അല്പ നേരം മിണ്ടാതിരുന്നപ്പോള്‍ രാഖിക്ക് വല്ലായ്മ തോന്നിക്കാണണം. അവള്‍ നിശബ്ദത ഭഞ്ജിച്ചുകൊണ്ട് ചോദിച്ചു
''എന്നെ എന്ത് ചെയ്യാനാണ് പ്ലാന്‍?''
''എന്ത് ചെയ്യണം.'' ഞാന്‍ ഒരു പാവമായി അഭിനയിച്ചു.
''നേരത്തേ ചെയ്തപോലെ പൊതുസ്ഥലത്ത് വച്ചെങ്ങാനും ഞെക്കിക്കൊല്ലുമോ?''
ഞാന്‍ ചെയ്തതിന്റെ അനൗചിത്യം അപ്പോഴാണ് എനിക്ക് ബോധ്യമായത്
''ഹേയ്, അതു തന്റെ കാച്ചിയ എണ്ണയുടെ കുഴപ്പമാണ്. ഇനി ഉണ്ടാവാതെ ഞാന്‍ നോക്കിക്കൊള്ളാം.'' ഞാന്‍ ഒരു ഇമ്പള്‍സീവ് കാരക്റ്റര്‍ ആണെന്നവക്ക് വിചാരിച്ചു കാണുമോ?
''ങു ങും. ബ്ലേം ഇറ്റ് ഓണ്‍ ദ റെയിന്‍ അല്ലേ.... കിളവന്‍ ആളു കൊള്ളാല്ലോ''
വീണ്ടും അന്തരീക്ഷം പ്രസന്നമായി. ഉച്ച വെയിലിന്റെ കാഠിന്യം മൂലം അവളുടെ നെറ്റിയില്‍ ചെറിയ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു തുടങ്ങി. ഞാന്‍ എയര്‍ കണ്ടീഷണര്‍ ആട്ടോ മോഡിലേക്കിടാന്‍ കൈ എത്തിചുവെങ്കിലും അവള്‍ തന്നെ അത് ചെയ്തു. കുറച്ചു നേരം കൊണ്ടു തന്നെ അവള്‍ കാറിലെ കണ്ട്രോള്‍ ബട്ടനുകളൊക്കെ പഠിച്ചിരുന്നു. വിയര്‍പ്പുനീരുകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരുന്നു.
''ഇന്നു മഴയില്ലല്ലൊ?'' ഞാന്‍ വെറുതെ ചോദിച്ചു.
''മഴ ഇഷ്ടമാണ്. ചാറ്റല്‍ മഴ പ്രത്യേകിച്ചു. ആ സമയത്ത് ബക്കോടിക്കാനും...'
'ഞാനും പോന്നോട്ടെ..''
''മഴ ഇഷ്ടാണോ? .. എങ്കില്‍ അങ്ങനെയാവട്ടെ.''
രാഖി ഒരു മഴച്ചാറ്റല്‍ പോലെ വാ തോരാതെ കുറേ നെരം സംസാരിച്ചു. അവളുടെ ബാല്യകാലത്തെ പറ്റി, ബാല്യകാല സഖാക്കളെപ്പറ്റി, അദ്ധ്യാപകരെപ്പറ്റി. അവരില്‍ എറ്റവും സ്‌നേഹമുള്ള അദ്ധ്യാപികയെയും സുഹൃത്തിനെയും പറ്റി. അവളുടെ നാട്, നാട്ടിലെ ആള്‍ക്കാര്‍, അയല്‍ക്കാര്‍, ജോലി ചെയ്തിരുന്ന കമ്പനി, അവിടത്തെ സതീര്‍ത്ഥ്യരെപ്പറ്റി അങ്ങനെ നിര്‍ത്താതെ ചിലച്ചു കൊണ്ടിരുന്ന അവളെ കാണാന്‍ ഒരു
💬 Comments
View all comments