0%

Chapter Title : ഇന്റര്‍നെറ്റ് തന്ന സുന്ദരി [പമ്മന്‍ ജൂനിയര്‍]

Author : Pamman Junior Read All Parts 734
തന്നിട്ട് പോയി. രാഖിയെ രണ്ടുമൂന്നുവട്ടം സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു അയാള്‍ . ഞാന്‍ വരുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ കമ്പനിയില്‍ നിന്ന് മുറിയൊക്കെ വൃത്തിയാക്കാന്‍ ആളെ വിട്ടിട്ടുണ്ടാവും. അവര്‍ കാര്യം കഴിഞ്ഞപ്പോള്‍ താക്കോല്‍ ഏല്പിച്ചു പോകുന്നതാണ്. എട്ടാം നിലയിലാണു എന്റെ ഫ്‌ലാറ്റ്. ബാല്‍ക്കണിയില്‍ നിന്നു നോക്കിയാല്‍ തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രം കാണാം. ആകാശത്ത് ഉദയസൂര്യന്‍ ഹോളി കളിച്ചതിന്റെ തെളിവുകള്‍ മാഞ്ഞു തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. അവള്‍ ബാല്‍ക്കണിയില്‍ വന്ന് എന്റെയൊപ്പം ചേര്‍ന്നു നിന്നു. ഇത്തവണ എനിക്ക് അവളെ ചേര്‍ത്തു പിടിക്കേണ്ടി വന്നില്ല. അവളുടെ മനസ്സില്‍ നിന്ന് ഭയം അപ്രത്യക്ഷമായപോലെ തോന്നി. അടുക്കളയില്‍ എല്ലാം ഒരുക്കി വച്ചിരുന്നു. രാഖിയുടെ മുഖം പ്രസന്നമായിട്ടുണ്ട്.
ഞാന്‍ നേരത്തേ വിളിച്ചു പറഞ്ഞിരുന്നു മാനേജറെ, എല്ലാം ഒരുക്കി വക്കാന്‍. അല്ലെങ്കില്‍ അയാളുറ്റെ പ്രബേഷന്‍ പിര്യയ്ഡ് തീരുന്നതിനു മുന്‍പേ ഞാന്‍ പറഞ്ഞു വിട്ടേനേ. അവള്‍ റൂമില്‍ പോയി വസ്ത്രം മാറി വന്നു അടുക്കളയിലേക്ക് കയറി. കയറുന്നതിനു മുന്‍പ് അവള്‍ എന്നോട് സമ്മതം ചോദിക്കാനും മറന്നില്ല. ഞാന്‍ ഒരു ജാക്ക് ഡാനിയേലും പിടിപ്പിച്ച് ബാല്‍കണിയില്‍ ഇരുന്നു മഴയെ നോക്കി സ്വപ്നം നെയ്തുകൊണ്ടിരുന്നു. അടുക്കളയില്‍ നിന്ന് സാമ്പാറിന്റെ ഹൃദ്യമായ ഗന്ധം ഒഴുകിയെത്തി. അവള്‍ പാചകം അറിയാമെന്നു പറഞ്ഞപ്പോള്‍ ഇത്രയും കരുതിയിരുന്നില്ല. എനിക്ക് ഡോക്റ്റര്‍ കാര്‍ത്തികേയന്റെ ഫോണ്‍ വന്നു. അപ്പോഴാണ് എനിക്ക് അക്കാര്യം ഓര്‍മ്മ വന്നത്. മദ്യപാനവും പുകവലിയും വിലക്കിയിട്ടുണ്ട്. അദ്ദേഹം പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. കുടുംബ സുഹൃത്താണ് കാര്‍ത്തികേയന്‍ ഡോക്റ്റര്‍. എന്റെ ഓന്‍കോളജിസ്റ്റിന്റെ സഹപാഠിയാണ്. അദ്ദേഹമാണ് എന്നെ ചികിത്സക്കായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലെത്തിച്ചത്. പാവം എന്നേക്കാള്‍ കൂടുതല്‍ വിഷമിച്ചത് അദ്ദേഹമായിരുന്നിരിക്കണം. അല്ലെങ്കില്‍ എന്റെ കൂടെ അത്ര ദൂരം

💬 Comments

View all comments