0%

Chapter Title : ഇന്റര്‍നെറ്റ് തന്ന സുന്ദരി [പമ്മന്‍ ജൂനിയര്‍]

Author : Pamman Junior Read All Parts 735
വരികയും ആശുപത്രിയില്‍ കൂടെയിരിക്കുകയും ഒക്കെ ചെയ്യുമോ. എനിക്ക് ഏറ്റവും നല്ല ചികിത്സ കിട്ടുന്നുണ്ട് എന്നുറപ്പു വരുത്താന്‍ അദ്ദേഹം ഇടക്കിടെ ആശുപത്രി മാനേജ്മന്റുമായും സംസാരിക്കുന്നുണ്ടായിരുന്നു. അച്ഛന്‍ ഇല്ലാത്തതിന്റെ വിഷമം അന്നാളില്‍ ഞാന്‍ അറിഞ്ഞതേ ഇല്ല. ഞാന്‍ ഫോണ്‍ എടുത്തില്ല. എടുത്താല്‍ എനിക്ക് നല്ല ശകാരം കേള്‍ക്കേണ്ടി വരുമെന്ന് അറിയാമായിരുന്നു. ഞാന്‍ പയ്യെ രണ്ടാമത്തെ വിസ്‌കി കൂടെ ഒഴിച്ചു. ഐസ് കട്ടകള്‍ കൊണ്ട് ഗ്ലാസ്സ് നിറച്ചു. അടുക്കളയില്‍ നിന്ന് വന്നു കൊണ്ടിരുന്ന ആ പ്രത്യേക സുഗന്ധത്തെ ആസ്വദിച്ചു കൊണ്ടിരുന്നു. ഒരു മൂളിപ്പാട്ടുപാടിക്കൊണ്ടിരിക്കുന്നതിനിടക്ക് രാഖി എന്റെ അടുത്തു വന്നു കുറച്ചു നേരം നിന്നു. ഞാന്‍ അവളുടെ കൈ പിടിച്ച് കൂടെ ഇരിക്കാന്‍ പറഞ്ഞെങ്കിലും അവള്‍ ഇരിക്കാന്‍ കൂട്ടക്കിയില്ല. അടുക്കളയില്‍ ദോശ ചുടാന്‍ വച്ചിരിക്കുകയാണത്രെ. പാട്ടുകേള്‍ക്കാന്‍ സംഗതികള്‍ ഒന്നുമില്ലേ എന്ന് ചോദിക്കാനായിരുന്നു അവള്‍ വന്നത്. എന്റെ മൂളിപ്പാട്ട് അത്ര അസഹനീയമായിരുന്നോ. ഞാന്‍ ഇടനാഴിയില്‍ വച്ചിരുന്ന വലിയ മൂസിക് സിസ്റ്റം ചുണ്ടിക്കാണിച്ച്ഉ കൊടുത്തു. അത് ഉപയോഗിച്ചിട്ട് ഒരുപാടുനാളായിരുന്നു. വര്‍ക്ക് ചെയ്യുമോ ആവോ, ഞാന്‍ ഒരു നിസംഗതയോടെ പറഞ്ഞു. ങും നോക്കട്ടെ. പഴയ ആറു സിഡി ചേഞ്ചര്‍ മൂസിക് സിസ്റ്റമാണ്. ഓണാക്കിയിട്ടെ കാലം കുറേ ആയിട്ടുണ്ട്. അവള്‍ ആദ്യം പോയത് അടുക്കളയിലേക്കാണ് പിന്നീട് ഇടനാഴിയിലെത്തി പാട്ട് ശരിയാക്കിയെന്നു തോന്നുന്നു. തീരെ കുറഞ്ഞ ശബ്ദത്തില്‍ പാട്ടുകള്‍ കേള്‍ക്കാമായിരുന്നു. അവള്‍ മിടുക്കിയാണ് അഞ്ച് മിനിറ്റിനുള്ളില്‍ പുതിയ ഫോണിന്റെ നിയന്ത്രണങ്ങള്‍ പഠിച്ച ആളല്ലേ പാട്ടുപെട്ടിയൊക്കെ നിസാരമായിരിക്കണം. അല്പസമയത്തിനുള്ളില്‍ ജഗ്ജിത് സിങ്ങിന്റെ ഗസലുകള്‍ കേട്ടു തുടങ്ങി. അത്രയും നേരം അവള്‍ പാട്ടുകള്‍ തിരയുകയായിരുന്നു. ഗസലിന്റെ നൊമ്പരപ്പെടുത്തുന്ന സംഗീതം എനിക്ക് പണ്ട് വളരെ

💬 Comments

View all comments