Chapter Title : ഇന്റർവ്യൂ [കണ്ണൻ സ്രാങ്ക്]
വളരെ ഇമ്പോർട്ടന്റ് ആയിരുന്നു എനിക്ക് മാത്രമല്ല മാനസ് അച്ഛൻ അമ്മ അമ്മായി അമ്മ എല്ലാവരും.. ആദ്യമൊക്കെ സപ്പോർട്ട് തന്നവർ പോലും പിന്നീട് പരിഹാസം താഴ്ത്തി കേട്ടാലോ പോലെയുള്ള സംസാരങ്ങൾ...
പ്രേതീക്ഷിച്ച പോലെ HR കാൾ വന്നു
ഒരുങ്ങി കെട്ടി ഓഫർലെറ്റർ സൈൻ ചെയ്യാൻ രാവിലെ വീട്ടീന്ന് ഇറങ്ങി ആദ്യമൊക്കെ ഇന്റർവ്യു പോകുമ്പോളും ആരെങ്കിലുമൊക്കെ കൂടെ വരുമായിരുന്നു ഇപ്പൊ ആരും വരാതായി എല്ലാവരും എനിക്ക് ജോലി കിട്ടില്ല എന്നുറപ്പിച്ചു കഴിഞ്ഞു...
ഓഫീസിൽ എത്തി എന്റെ അവസരത്തിനായി കാത്തിരുന്നു വേറെയും 3,4 പെൺകുട്ടികൾ ഉണ്ട് മ്ലാനമായ മുഖത്തോട് കൂടി ഓരോരുത്തർ പുറത്തേക്ക് പോകുമ്പോൾ എനിക്കറിയാമായിരുന്നു ഞാൻ മുൻപ് പലതവണ കേട്ടിട്ടുള്ള ആ ചോദ്യം അവർ കെട്ടിട്ടാണ് ഇറങ്ങി വരുന്നതെന്ന്.. അവസാനത്തെ പെൺകുട്ടിയും അതെ ഭാവത്തിൽ ഇറങ്ങി പോയപ്പോൾ ഈ ജോലി എനിക്ക് തന്നെ എന്ന് ഞാൻ ഉറപ്പിച്ചു...
വിശാലമായ ഓഫീസ് മുറിയിലേക്ക് ഞാൻ കടന്നു 40 ന് മേൽ പ്രായമുള്ള ഒരു മനുഷ്യൻ... ഓപ്പോസിറ് കാസരയിൽ ഇരിക്കാൻ പറഞ്ഞ പാടെ അയാൾ എന്റെ സർട്ടിഫിക്കറ്റുകൾ വാങ്ങി പരിശോധിച്ചു HR ന്റെ പരിധിയിൽ വരുന്ന കുറച്ച് ചോദ്യങ്ങൾ...
" ധ്വനി ഞങ്ങളുടെ ഞങ്ങളുടെ ലാസ്റ്റ് കാൻഡിഡേറ്റ് ആണ്.. സൊ താനും കൂടി ക്വാളിഫൈഡ് അല്ലെങ്കിൽ ഞങ്ങള്ക്ക് ഇനിയും ഇന്റർവ്യു നടത്തേണ്ടി വരും "
ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു ചോദിച്ച ചോദ്യങ്ങൾക്കൊക്കെ കൃത്യമായ ഉത്തരം പറഞ്ഞതോടെ എന്റെ കോൺഫിഡൻസ് ലെവൽ വർധിച്ചു.. അവസാനം അയാളുടെ വായിൽ നിന്നും അതും വന്നു..
" ധ്വനി നല്ല സുന്ദരി ആണോല്ലോ... ഇതുപോലത്തെ സ്റ്റാഫിനെ ആണ്
💬 Comments
View all comments