Chapter Title : ഇൻട്രോവെർട്ട് [Maradona]
കറങ്ങി വന്നു. പുറത്തെ ആളുകളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു ആരും ഇല്ലാതായി. റോഡിലൂടെ ഇടയ്ക്കു പോകുന്ന വാഹനങ്ങളുടെയും നിർത്താതെയുള്ള ചീവീടുകളുടെയും ശബ്ദം മാത്രം. ഞാൻ താഴെ പൂത്തോട്ടത്തിന് അടുത്തായുള്ള സിമന്റ് ബഞ്ചിൽ പോയി ഇരുന്നു. ആരോടേലും ചോദിക്കാൻ പേരും മറ്റു വിവരങ്ങളും അറിയില്ല. സെക്യൂരിറ്റി വന്നു നോക്കി ഞാനാണെന്ന് മനസിലായപ്പോൾ ഒന്നും പറയാതെ തിരിച്ചു പോയി. അവൾക്കായുള്ള എന്റെ ഓരോ ദിവസത്തെയും കാത്തിരിപ്പ് മറ്റുള്ളവർക്കും ശീലമായികാണും.
എപ്പോളോ എന്റെ കവിളിലൂടെ എന്തോ തടയുന്ന തോന്നലിൽ ആണ് ഞാൻ ഞെട്ടി ഉണർന്നത്. പതിയെ ഉണർന്ന കണ്ണുകൾക്ക് മുന്നിൽ അതാ അവൾ. എന്നെ അപ്പോൾ തട്ടി വിളിച്ചതാണ്. രാത്രി സമയം പകുതി കഴിഞ്ഞിരിക്കുന്നു. അഴിഞ്ഞുലഞ്ഞ മുടി, ഉടഞ്ഞ സാരി. വിളറിയ കണ്ണുകൾ. വരണ്ട ചുണ്ടുകൾ.. ഓരോ രാത്രിയിലെ സങ്കമങ്ങൾക്ക് ശേഷവും മനസിലെ അവരുടെ രൂപം പോലെ എനിക്ക് തോന്നി. ചിലപ്പോൾ ഉറക്കച്ചടവിന്റെ ആകാം.
"വരൂ"ആദ്യമായി എന്നോടായി ആ ശബ്ദം ഉണർന്നു. മറ്റൊന്നും പറയാനില്ലാതെ ആ ശബ്ദത്തിന് പിന്നാലെ ഞാൻ അനുഗമിച്ചു. എന്റെ മുറി തുറന്ന് ഞാൻ കയറുന്ന വരെ അവൾ അവളുടെ വാതിൽക്കൽ എന്നെ നോക്കി നിന്നു. ഞാൻ കയറിയതും അവളുടെ കഥകടയുന്ന ശബ്ദം പിന്നാലെ എത്തി. ഞാൻ അൽപനേരം എന്തങ്കിലും ശബ്ദം കേൾക്കുന്നുണ്ടോ എന്നറിയാൻ നിന്നു. ഒന്നും ഉണ്ടായില്ല. പിറ്റേന്ന് സമയത്തു തന്നെ അവളും ഞാനും ഇറങ്ങി. വയിക്കിട്ടും… അങ്ങനെ ഒന്നുരണ്ട് ദിവസങ്ങൾ..
അതുകഴിഞ്ഞുള്ള ആ ദിവസം റോഡിൽ അവൾക്കയുള്ള വണ്ടി വരാൻ നോക്കി നിൽക്കേ അവൾ എനിക്കായി തിരിഞ്ഞു നോക്കി..
"വൈകിട്ട് താമസിക്കും, കാത്തിരിക്കണ്ട "ഒരു നിമിഷം
💬 Comments
View all comments