Chapter Title : ഇൻട്രോവെർട്ട് [Maradona]
നിന്ന എന്നോട് അവൾ പറഞ്ഞു അവൾ വണ്ടിയിലേക്ക് കയറി. കയറുന്നതിനു മുന്നേ മാറിനു മുകളിലായി ഇട്ടിരുന്ന മുടി പിന്നിലേക്ക് അവൾ ഇടുന്നത് ഞാൻ നോക്കി നിന്നു. അവളുടെ ഓരോ അംഗചലനങ്ങളും എനിക്കിപ്പോൾ മാമാപ്പാഠമാണ്. അപ്പോളും അവൾ എന്നോട് സംസാരിച്ചതിൽ ഉള്ള കോരിതരിപ്പ് മാറിയിരുന്നില്ല.. ഹൃദയം അതിന്റെ എന്റെ ശബ്ദം കാതുകളിൽ എത്തിച്ചു. മറ്റൊരു ദിവസവും ഇല്ലാത്ത ഉത്സാഹം ആണ് അന്നെനിക്ക് ഉണ്ടായത്.. ഞാൻ അവൾക്കായി നൽകുന്ന സമയത്തിന് അവൾ വില നൽകുന്നു. വണ്ടി കയറി ഓഫീസിനു മുന്നിൽ ഇറങ്ങിയ ഞാൻ അവിടെ മധുര പലഹാരം വിൽക്കുന്ന പ്രായമായ ഒരു ആളുടെ കൈയിൽ നിന്നും കുറച്ചു പലഹാരം വാങ്ങി ഓഫീസിൽ എത്തി, പക്ഷെ അവിടെ ചെന്നുകഴിഞ്ഞാണ് എന്തിനുവേണ്ടിയാണ് അത് വാങ്ങിയത് എന്നു ഞാൻ ചിന്തിച്ചത്. എനിക്ക് എന്തോ സംഭവിക്കുന്നു… കൂടെ ജോലി ചെയ്യുന്നവർക്ക് അത് ഇടവേളയിൽ പകുത്തു നൽകി, കാരണമായി ഒരു കള്ളവും പറഞ്ഞു..
വൈകിട്ട് നേരെ മുറിയിൽ എത്തി അവൾക്കായി വെളിയിൽ ഇറങ്ങാൻ നിന്നില്ല. അത് വേണ്ട എന്നവൾ പറഞ്ഞതാണ്. ഞാൻ മുറിയിൽ തന്നെ ചിലവഴിച്ചു. സമയം നീങ്ങി. രാത്രിയിൽ അവളുടെ കാൽപെരുമാറ്റത്തിനായി എന്റെ ചെവികളോർത്തു. വരണ്ട തൊണ്ട നയ്ക്കുവാൻ അല്പം വെള്ളം എടുക്കുവാനായി എഴുനേറ്റു നടക്കുകയും വാതിലിൽ തുറക്കുന്ന ശബ്ദം കേട്ടു. കതക് തുറക്കാൻ സമയം വൈകിപ്പിച്ചില്ല. ഞാൻ നോക്കുമ്പോൾ ഒരു ക്ഷീണിച്ച പുഞ്ചിരിയോടെ അവൾ അവിടെ നിൽപ്പുണ്ട്. ഞാൻ ഒന്നും മിണ്ടിയില്ല. അവളും.. പതിയെ അവളുടെ മുറി തുറന്ന് അവൾ അകത്തെക്ക് പോയി.
പിറ്റേന്ന് അവധി ദിവസം ആയിരുന്നു. ഉണരുവാൻ വൈക്കിയപ്പോൾ രാവിലെ ഭക്ഷണത്തിനായി
💬 Comments
View all comments