Chapter Title : ഇര 2
വന്നിട്ടില്ല
വരാന്തയിൽ നിന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോൾ തന്നെ സുമയ്യ തന്നെ തിരക്കി വരുന്ന ഷഹാനയെ കണ്ടു അവൾ വേഗം ഷഹാനയുടെ അടുത്തേക്ക് ചെന്നിട്ടു ചോദിച്ചു "എന്താടി വിശേഷം രാവിലെ തന്നെ എന്നെ തിരക്കി നീ വന്നിരുന്നൂന്ന് കേട്ടല്ലോ എന്താ സംഭവം"
"ഒന്നും പറയണ്ട മോളെ ഇന്ന് ഞാൻ പുതിയ ഒരു വട്ടനെ കണ്ടു"
"അതാണോ ഇത്ര വലിയ വിശേഷം"
"മം... "
"ഷഹാന നീ കളിക്കാതെ കാര്യം പറ"
"എടീ ഇന്ന് ഒരു തമിഴൻ എന്റെ മുന്നിൽ ബൈക്ക് നിർത്തി നീങ്ക റൊമ്പ അഴകാര്ക്ക് എനക്ക് പുടിക്കാതു എന്ന് പറഞ്ഞു"
"നീ കാര്യം മനസ്സിലാവുന്ന കോലത്തിൽ പറ എനിക്കൊന്നും മനസിലായില്ല" സുമയ്യ തന്റെ ഈർഷ്യ പ്രകടിപ്പിച്ചു അപ്പോൾ ഷഹാന രാവിലത്തെ സംഭവം വിശദമായി അവളെ പറഞ്ഞു കേൾപ്പിച്ചു
ഷഹാന പറഞ്ഞത് മുഴുവൻ ശ്രദ്ധയോടെ കേട്ടു ഒരു നിമിഷം സുമയ്യ ആലോചനയോടെ നിന്നു അതിനു ശേഷം അവൾ മറുപടി പറയാൻ തുടങ്ങി "എടീ അവനു നിന്നോട് ഇഷ്ടമാണെന്നാണ് അതിനർത്ഥം "
"അല്ല പുടിക്കാത് എന്ന് പറഞ്ഞാൽ ഇഷ്ടമല്ല എന്നാണ് അർത്ഥം" താൻ കണ്ട തമിഴ് സിനിമകൾ മനസ്സിലോർത്തു കൊണ്ട് തനിക്കു മനസ്സിലായത് അവൾ വ്യക്തമാക്കി
"ആ വാക്കിന്റെ അർത്ഥം അങ്ങനെയാണ് ഇഷ്ടമില്ലെങ്കിൽ പിന്നെന്തിനാ നീ സുന്ദരിയാണെന്ന് പറഞ്ഞത്" തന്റെ സംശയം സുമയ്യ പറഞ്ഞു
"എനിക്ക് ആകെക്കൂടെ കൺഫ്യുഷൻ ആയിട്ടാണ് നിന്നോട് ചോദിച്ചത്"
"എന്നാൽ ഞാൻ പറയാം അവന് നിന്നോട് ഇഷ്ടമാണെങ്കിൽ അവൻ നീ പോകുന്ന വഴികളിൽ ഇനിയും വരും ബാക്കി വരുന്നുണ്ടോന്നു നോക്കിയിട്ടു തീരുമാനിക്കാം"
"ശരിയാ അതാണ് നല്ലത് ഇപ്പോൾ അതിനെ കുറിച്ച് ആലോചിച്ചു തല പുണ്ണാക്കണ്ട" സുമയ്യയുടെ അപിപ്രായത്തോടു ഷഹാനയും യോചിച്ചു
💬 Comments
View all comments