Chapter Title : ഇര 2
" അലി ബൈക്ക് തിരിച്ചു തന്റെ ഓഫീസിലേക്ക് പോയി ഓഫീസിൽ അലിക്ക് തിരക്ക് പിടിച്ച ദിവസമായിരുന്നു അത് വൈകുന്നേരം വരെ അവനു ഒരൊഴിവും കിട്ടിയില്ല
* * *
അലി ബൈക്ക് ഓടിച്ചു പോയ ശേഷവും ഷഹാന ഒരു നിമിഷം അവിടെ പകച്ചു നിന്നു എന്തൊക്കെയാണവൻ പറഞ്ഞത് എന്ന് ഒരു നിമിഷം അവൾ ചിന്തിച്ചു "നീങ്ക റൊമ്പ അഴകാര്ക് ആനാ എനക്ക് പുടിക്കത്" എന്ന വാക്കുകൾ അവളുടെ ചെവിക്കുള്ളിൽ വീണ്ടും വീണ്ടും മുഴങ്ങുന്നതു പോലെ അവൾക്കു തോന്നി
അവൾ കോളേജിൽലേക്ക് നടക്കാൻ തുടങ്ങി അവൾ അല്പം സ്പീഡിൽ തന്നെ കോളേജിലേക്ക് നടന്നു
പതിനഞ്ചു മിനുട്ട് കൊണ്ട് അവൾ കോളേജിൽ എത്തി ബാഗ് ക്ലാസ്സിൽ വെച്ച ശേഷം അവൾ കൂട്ടുകാരിയായ സുമയ്യയുടെ ക്ലാസിലേക്കു ഓടി
കിതപ്പോടെയാണ് ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിന് മുന്നിൽ ഷഹാന എത്തിയത്
ഷഹാനയുടെ മനസാക്ഷി സൂക്ഷിപ്പുകാരത്തിയാണ് സുമയ്യ. അവൾ ഹിസ്റ്ററി ഡിപ്പാർട്മെന്റിൽ ആണ് പഠിക്കുന്നത്. അവൾ അറിയാത്ത ഒരു രഹസ്യവും ഷഹനാക്കില്ല. തന്റെ ഇന്നത്തെ അനുഭവം അവളോട് പറയാൻ വേണ്ടിയാണ് ഷഹാന വേഗം വന്നത്.
"സുമയ്യ എവിടെ" സുമയ്യയുടെ കൂടെ പഠിക്കുന്ന ഒരു കുട്ടിയെ കണ്ടപ്പോൾ ഷഹാന ചോദിച്ചു ആ കുട്ടി ക്ലാസ്സിൽ നിന്ന് ഇറങ്ങി വരുകയായിരുന്നു
"സുമയ്യ വന്നിട്ടില്ലാട്ടോ" അവൾ ഉത്തരം കൊടുത്തു
ഷഹാന വാച്ചിൽ നോക്കി സമയം 9:24 സാദാരണ സുമയ്യ നേരത്തെ വരുന്നതാണല്ലോ ഇന്ന് എന്തു പറ്റി ഇനി ഇന്നവൾ വരാതിരിക്കുമോ ഷഹാന ടെൻഷൻ അടിക്കാൻ തുടങ്ങി
അല്പ സമയം അവിടെ നിന്നപ്പോഴേക്കും ഹിസ്റ്ററി ഡിപ്പാർട്മെന്റിലെ ആൺ കുട്ടികൾ അവളെ നോക്കാൻ തുടങ്ങി "ആരെ കാത്തിരിക്കുകയാ മോളെ" കൂട്ടത്തിൽ ഒരുത്തൻ കമെന്റ് അടിച്ചു.
ആൺകുട്ടികളുടെ തുറിച്ചു നോട്ടവും കമന്റ് അടിയും കേൾക്കാൻ തുടങ്ങിയതോടെ ഷഹാന തന്റെ ക്ലാസ്സിലേക്ക് മടങ്ങി സുമയ്യയെ ഇന്റർവെൽ സമയത്തു കാണാമെന്നു തീരുമാനിച്ചു
ബെൽ അടിച്ചതും ക്ലാസ്സ് തുടങ്ങിയതും അവളുടെ മനസ്സിൽ നിന്നില്ല സുമയ്യയെ കാണുന്നതും രാവിലെ നടന്ന സംഭവം ഷെയർ ചെയ്യുന്നതുമായിരുന്നു അവളുടെ മനസ്സ് നിറയെ
ഇന്റർവെൽ സമയത്തിന്റെ ബെൽ ഒരു കുളിർ നാദം പോലെയാണ് അവളുടെ കാതുകളിൽ വീണത്. അവൾ വേഗം എഴുന്നേറ്റു സുമയ്യയുടെ ക്ലാസ്സ് ലക്ഷ്യമാക്കി നടന്നു
ആ സമയം അവളെ തിരക്കി സുമയ്യ അവളുടെ ക്ലാസ്സിലേക്ക് പോകാനിറങ്ങിയിരുന്നു ഷഹാന അവളെത്തിരക്കി വന്നിരുന്നു എന്ന് കേട്ടപ്പോൾ തന്നെ എന്തെങ്കിലും കാര്യമുണ്ടാവുമെന്നു അവൾക്കറിയാമായിരുന്നു വെറുതെ അവൾ ഇന്ന് വരെ തന്റെ ക്ലാസിലേക്ക്
💬 Comments
View all comments