Chapter Title : ഇര 2
ഇര 2
Era Part 2 bY Yas | Previous Parts

വായനക്കാർക്ക് നന്ദി ശലഭം തുടരുകയാണ് നിങ്ങളുടെ പ്രോത്സാഹനം പ്രതീക്ഷിച്ചു കൊണ്ട്
അലിയുടെ കാൽ പതിയെ ബ്രെയ്ക്കിൽ അമർന്നു മനസ്സിന്റെ ഭയം കൂടുന്നു അലി കാൽ ബ്രെയ്ക്കിൽ നിന്ന് പിൻവലിച്ചു
ബൈക്ക് അവളെയും കടന്നു കുറച്ചു കൂടെ മുമ്പോട്ടു പോയി അലി ബൈക്ക് നിർത്തി എന്തായാലും ഇന്ന് അവളുടെ മുഖം കാണണമെന്ന് അവനുറപ്പിച്ചു
അലി ബൈക്ക് തിരിച്ചു വന്ന വഴിയിലൂടെ പോവാൻ തുടങ്ങി തല താഴ്ത്തി നടന്നു വരുന്ന അവളുടെ മുഖം അവനു കാണാൻ കഴിഞ്ഞില്ല അവൻ അവളുടെ തൊട്ടുമുന്നിലായി ബൈക്ക് നിർത്തി
മുന്നിൽ ബൈക്ക് നിന്നതറിഞ്ഞു ഞെട്ടലോടെ ഷഹാന മുഖമുയർത്തി അവളുടെ പുരികം ചോദ്യഭാവത്തിൽ മുകളിലേക്കുയർന്നു
താൻ കാണാൻ വന്ന പെൺകുട്ടിയുടെ മുഖം കണ്ട അലി തിരിച്ചു വരാൻ തോന്നിയ നിമിഷത്തെ ശപിച്ചു കാരണം അവനിന്നുവരെ കണ്ടതിൽ വെച്ച് ഏറ്റവും ഭംഗിയുള്ള മുഖമായിരുന്നു അത്
അലിയുടെ തൊണ്ട വരണ്ടു ഇനി അവളോട് എന്താണ് പറയേണ്ടത് എന്നാലോചിച്ചിട്ടു അവനൊരു ഉത്തരവും കിട്ടിയില്ല
"കണ്ണ് കണ്ടൂടെടോ തനിക്കു"എന്ന അവളുടെ ചീത്ത വിളിയിലൂടെയാണ് അവൻ സ്വബോധത്തിലേക്കു തിരിച്ചെത്തിയത്
"സോറി" യാഥാർഥ്യത്തിലേക്ക് മടങ്ങി വന്നു കൊണ്ടിരിക്കുന്ന അവന്റെ ചുണ്ടുകൾക്കിടയിലൂടെ അക്ഷരങ്ങൾ അരിച്ചിറങ്ങി പക്ഷെ അത് വളരെ നേർത്ത ശബ്ദത്തിൽ ആയിരുന്നു അവൾക്കത് കേൾക്കാൻ കഴിഞ്ഞില്ല
"എന്ത്" അവൾ വീണ്ടും ചോദിച്ചു അലി അവളുടെ മുഖത്തേക്ക് ഒരു വട്ടം കൂടി നോക്കി അവൾക്കൊരിക്കലും തന്നോട് ഇഷ്ടം തോന്നില്ല എന്നവൻ മനസ്സിൽ ഉറപ്പിച്ചു അതുകൊണ്ട് ഇവളോട് തത്കാലം തമിഴിൽ പറയാനാണ് അലി തീരുമാനിച്ചത് അതാവുമ്പോൾ തനിക്കു കാര്യവും പറയാം കേൾക്കുന്ന ആളിന് പെട്ടന്ന് അത് മനസ്സിലാവില്ല എന്നും അലിക്ക് തോന്നി അവൻ മറുപടി പറയാൻ തുടങ്ങി "പിന്നാടിയെ പാത്തപ്പോ മുന്നാടിയെ പാക്കണം പോലിറുക്ക്"
"എന്താ പറഞ്ഞെ" അലിയുടെ നേർത്ത സ്വരം കേൾക്കാത്തത് കൊണ്ട് അവൾ ചോദ്യം ആവർത്തിച്ചു
"അത് താൻ നാൻ ശൊന്നെ, പിന്നാടിയെ പത്തപ്പോ മുന്നാടിയെ പാക്കണം പോലിരുക്ക് അത് താ പാത്തെ നീങ്ക റൊമ്പ അഴകാര്ക്ക് ആനാ എനക്ക് പുടിക്കാത് "അലി അല്പം ശബ്ദത്തിൽ പറഞ്ഞു അതിന്റെ തുടർച്ചയെന്നോണം അവൻ പറഞ്ഞു "കൊഞ്ചം തള്ളി നില്ലുങ്കോ നാനേ പോയടറെൻ" അലി തനിക്കറിയാവുന്ന തമിഴിൽ പറഞ്ഞു നിർത്തി
അവൾ അലിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു "നിങ്ങൾ മലയാളി അല്ലെ"
"സോറി മാം
💬 Comments
View all comments