0%

Chapter Title : ഇര 3

Author : യാസർ Read All Parts 331

കൂടെ നിനക്ക് നിൽകാൻ കഴിയുമോ എന്നറിയാനാണ് നിന്നെ വിളിപ്പിച്ചത്."
"അതിന് അർജുനന്റെ ജോലി എനിക്ക് വലിയ പരിചയമില്ലല്ലോ"
" അത് ശരി അപ്പോൾ നീ ഇവിടെ എത്തിയ ശേഷം ചെയ്തതെല്ലാം നിനക്ക് പരിചയമുള്ള ജോലിയാണോ?"
"സോറി... അതല്ല ഇക്കാ ഞാൻ പറഞ്ഞത്.
"നിനക്ക് പരിചയമില്ലെന്ന് എനിക്കറിയാം"
"ജോലി എന്താണെന്ന് പോലും അറിയാതെ........"
"ഒകേ ഞാൻ ജോലിയെ കുറിച്ച് പറയാം"
"ശരി"
'' രാവിലെ സാധാരണ ഓഫീസിലെത്തുന്ന പോലെ തന്നെ ഓഫീസിലെത്തണം. ഇവിടെ നീ പ്രത്യേഗിച്ച് ജോലിയൊന്നും എടുക്കേണ്ട അത് കഴിഞ്ഞ് ഉച്ചഭക്ഷണം കഴിച്ച് കഴിഞ്ഞ് നീ എന്റെ വീട്ടിലെത്തണം"
" അത് കഴിഞ്ഞോ''
അത് കഴിഞ്ഞാൽ എനിക്ക് വരുന്ന ഫോൺ കോളുകൾ അറ്റന്റ് ചെയ്യണം. എനിക്ക് പോകേണ്ട ഇടങ്ങളിൽ എന്റെ കൂടെ വരണം. ചുരുക്കി പറഞ്ഞാൽ എന്റെ പിഎ. എന്താ.., എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ."
"ബുദ്ധിമുട്ടൊന്നുമില്ല. പക്ഷേ എത്ര കാലം ഞാൻ ആ ജോലിയിൽ തുടരും എന്ന് പറയാൻ കഴിയില്ല. കാരണം എല്ലാ ജോലിയും എനിക്ക് പെട്ടന്ന് തന്നെ മടുക്കുന്നു"
" അപ്പോൾ തൽകാലത്തേക്ക് തനിക്ക്‌ ഈ ജോലി ചെയ്തൂടെ " ചെയ്യാമിക്കാ....."
" എന്നാൽ തൽകാലം ഞാൻ ഇറങ്ങുകയാണ് ഉച്ചക്ക് രണ്ട് പേരും വീട്ടിലെത്തണം"
"ശരിയാണിക്കാ എന്നാലല്ലേ രണ്ട് ദിവസമെങ്കിൽ രണ്ട് ദിവസം ഇവന് കാര്യങ്ങൾ കണ്ട് പഠിക്കാൻ കഴിയൂ." അർജുൻ പറഞ്ഞു.
ഷാ ഓഫീസിൽ നിന്നിറങ്ങി മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിൽ കയറി ഓടിച്ചു പോയി.
കാറ് കൺമുന്നിൽ നിന്ന് മറയുന്നത് വരെ അലി നോക്കി നിന്നു.പിന്നെ ആലോചനയോടെ ചോദിച്ചു. " ഇത് പറയാനാണോ ഇത്ര നേരത്തെ

💬 Comments

View all comments