Chapter Title : ഇര 3
വിളിയിയിൽ പരസ്പരമുള്ള ഒരടുപ്പം ഫീൽ ചെയ്യുന്നില്ല., ഒന്നുമില്ലെങ്കിൽ ഞാൻ ചെയ്തു കൊണ്ടിരുന്ന അതേ ജോലി ചെയ്യാൻ പോവുകയല്ലേ നീ...... "
" ശരിയാണ്..... പക്ഷേ ആദ്യം വിളിച്ചത് സാറെ എന്നായിരുന്നു. അന്ന് സാറത്തിരുത്തിയില്ല. ഇനിയിപ്പൊ രണ്ടു ദിവസത്തേക്ക് വേണ്ടി മാറ്റാൻ കഴിയില്ല. മാറ്റിയാലും ആ വിളി തന്നെയേ നാവിൽ നിന്ന് വരുകയുള്ളു. "
"ശരി നീ നിന്റെ ഇഷ്ടം പോലെ ചെയ്യ്.... പിന്നെ പുറത്ത് പോകണമെങ്കിൽ പോവാം., അതല്ല ഉറങ്ങണമെങ്കിൽ ഓഫീസിനുള്ളിലെ റസ്റ്റ്റൂമിൽ ഉറങ്ങിക്കോളൂ"
"സാർ ഞാൻ തൽകാലം ഞാനുറങ്ങുന്നില്ല. ടൗണിലേക്കൊന്നിറങ്ങിയിട്ട് വരാം. ഇതു വരെ ഒഴിഞ്ഞ് ടൗണിലേക്കിറങ്ങിയിട്ടില്ല."
" പോയിട്ടുവാ...., നിനക്ക് പണമെന്തെങ്കിലും ആവശ്യമുണ്ടോ "
"നിങ്ങളുടെ വലിയ മനസ്സിനു നന്ദി. ഇപ്പോൾ പണം ആവശ്യമില്ല സാർ അത്യാവശ്യത്തിനുള്ള പണം എന്റെ കയ്യിലുണ്ട്.
"എന്നാൽ ശരി നീ പോയിട്ടുവാ.... "
"ശരിസാർ"
അലി പുറത്തിറങ്ങി ബൈക്കിൽ കയറി ടൗണിലേക്ക് പോയി.
* * *
ആ സമയം സുമയ്യ ഷഹാനയുടെ വീട്ടിലെത്തിയിരുന്നു. ഇന്ന് ഒരുമിച്ച് കോളേജിൽ പോകാമെന്ന അവളുടെ അഭ്യർത്ഥന മാനിച്ചായിരുന്നു അത്. ഇന്ന് പോകുന്ന വഴിയിൽ ആ മനുഷ്യൻ വരുന്നുണ്ടോ എന്നറിയാനുള്ള ആകാംഷയാണ് സുമയ്യയെ ഷഹാനയുടെ വീട്ടിലെത്തിച്ചത്. ഒമ്പത് മണി കഴിഞ്ഞപ്പോൾ അവർ കോളേജിലേക്ക് പോകാനായി ഇറങ്ങി. വീടിന്റെ ഗൈറ്റ് കടന്നത് മുതൽ തിരിഞ്ഞും മറിഞ്ഞും നോക്കി കോളേജിനെ ലക്ഷ്യമാക്കി അവർ നടന്നു തുടങ്ങി
* * *
അലി പട്ടണം മുഴുവൻ ബൈക്കിൽ കറങ്ങിയ ശേഷം മ്യൂസിക് അക്കാദമിയിലെത്തി. അവിടെ അർജുനനും മായയും സംസാരിച്ചു നിൽക്കുന്നുണ്ടായിരുന്നു.
" അത് ശരി നീ ഇതിനാണല്ലെ എന്നെ പറഞ്ഞയച്ചത്." അലി അർജുനനോടായി ചോദിച്ചു.
" അങ്ങനൊന്നുമില്ലെടാ നിനക്കു കൂടി അറിയാവുന്ന കാര്യമല്ലേ ഇത്. പിന്നെന്താ ഈ കാര്യത്തിൽ എനിക്ക് നിന്നോട് മറച്ചുവെക്കാനുള്ളത് ''
" നുണ പറയുകയാണ് അലി..... ആരുടേയും ശല്യമില്ലാതെ തനിച്ച് സംസാരിക്കാനായി തന്നെ വിളിച്ചു വരുത്തിയതാണ്." മായ ഇടയിൽ കയറി പറഞ്ഞു.
"അത് ശരി എന്നിട്ട് നുണ പറയുകയാണല്ലേ..."
" നിന്നോടെന്തിനാ അലി ഞാൻ നുണ പറയുന്നത്.ഇവൾ എന്റെ മുറപ്പെണ്ണാണെന്നും ഞങ്ങളുടെ നിശ്ചയം മൂന്ന് ദിവസം മുമ്പ് കഴിഞ്ഞതാണെന്നും നിനക്കറിയാവുന്നതല്ലേ .... പിന്നെ നീ പോയി കഴിഞ്ഞപ്പോൾ എനിക്കൊന്ന് മിണിയും പറഞ്ഞുമിരിക്കാൻ ഞാനിവളെ വിളിച്ചു വരുത്തിയെന്നേയുള്ളു. "മായയെ ഒന്ന് തറപ്പിച്ചു നോക്കിക്കൊണ്ട് അർജുൻ പറഞ്ഞു.
"നുണ പറയുകയാണ് അലി ഇന്ന് എട്ടു മണിക്ക് കാണാമെന്ന് ഞങ്ങൾ ഇന്നലെ
💬 Comments
View all comments