0%

Chapter Title : ഇര 3

Author : യാസർ Read All Parts 335

എന്നെ പറഞ്ഞയച്ചത്." അലി അർജുനനോടായി ചോദിച്ചു.
" അങ്ങനൊന്നുമില്ലെടാ നിനക്കു കൂടി അറിയാവുന്ന കാര്യമല്ലേ ഇത്. പിന്നെന്താ ഈ കാര്യത്തിൽ എനിക്ക് നിന്നോട് മറച്ചുവെക്കാനുള്ളത് ''
" നുണ പറയുകയാണ് അലി..... ആരുടേയും ശല്യമില്ലാതെ തനിച്ച് സംസാരിക്കാനായി തന്നെ വിളിച്ചു വരുത്തിയതാണ്." മായ ഇടയിൽ കയറി പറഞ്ഞു.
"അത് ശരി എന്നിട്ട് നുണ പറയുകയാണല്ലേ..."
" നിന്നോടെന്തിനാ അലി ഞാൻ നുണ പറയുന്നത്.ഇവൾ എന്റെ മുറപ്പെണ്ണാണെന്നും ഞങ്ങളുടെ നിശ്ചയം മൂന്ന് ദിവസം മുമ്പ് കഴിഞ്ഞതാണെന്നും നിനക്കറിയാവുന്നതല്ലേ .... പിന്നെ നീ പോയി കഴിഞ്ഞപ്പോൾ എനിക്കൊന്ന് മിണിയും പറഞ്ഞുമിരിക്കാൻ ഞാനിവളെ വിളിച്ചു വരുത്തിയെന്നേയുള്ളു. "മായയെ ഒന്ന് തറപ്പിച്ചു നോക്കിക്കൊണ്ട് അർജുൻ പറഞ്ഞു.
"നുണ പറയുകയാണ് അലി ഇന്ന് എട്ടു മണിക്ക് കാണാമെന്ന് ഞങ്ങൾ ഇന്നലെ തീരുമാനിച്ചിരുന്നു". അർജുനനെ ശ്രദ്ധിക്കാതെ മായ പറഞ്ഞു
" ഇനിയതിനെക്കുറിച്ചൊന്നും പറയണ്ട കഴിഞ്ഞത് കഴിഞ്ഞു. ഞാനൊരു തമാശക്ക് ചോദിച്ചെന്നേയുള്ളു. " ഒരു കുസൃതിച്ചിരിയോടെ അലി പറഞ്ഞു.
"അല്ല... നീ പോയ കാര്യമെന്തായി"
"ടൗണിലൊക്കെ ഒന്ന് കറങ്ങി. നേരം വൈകുമെന്ന് തോന്നിയപ്പോൾ വേഗം തിരിച്ചു പോന്നു."
" ഇത്ര പെട്ടന്ന് തിരിച്ച് വരേണ്ട ആവശ്യമില്ലായിരുന്നു." അർജുൻ പറഞ്ഞു.
"അതേയതെ "മായ അതേറ്റു പിടിച്ചു.
''സോറി, ഞാനില്ല നിങ്ങളുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പാവാൻ " അലി ഓഫീസിലേക്ക് കയറിക്കൊണ്ട് പറഞ്ഞു.
അർജുനും മായയും തൊട്ടപ്പുറത്ത് ഉങ്ങിനു ചുറ്റും പടുത്തുയർത്തിയ തറയിലേക്കിരുന്നു. ചുറ്റുപാടുള്ളതൊന്നും ശ്രദ്ധിക്കാതെയുള്ള അവരുടെ സംസാരത്തിനിടയിൽ പൊട്ടിച്ചിരികൾ ഉയരുമ്പോൾ അലി അവിടേക്കൊന്ന് എ|ത്തി നോക്കി. അത് കണ്ട് കൊണ്ടിരുന്നപ്പോൾ അവന്റെ കാഴ്ചകളെ മങ്ങലേൽപിച്ച് കൊണ്ട് ഒരു തുള്ളി കണ്ണുനീർ

💬 Comments

View all comments