0%

Chapter Title : ഇര 3

Author : യാസർ Read All Parts 129

ആരോടുമത് പറയരുതേ " അവൾ ഒരു വട്ടം കൂടി അപേക്ഷിച്ചു.
" ഇല്ലെടീ ഞാനാരോടും പറയില്ല."
" ഒകെ... നിക്കും ഒരാളോട് ഇഷമുണ്ടെടീ"
"ആരാണത് എന്തിനാണത് എന്നോട് മറച്ച് വെച്ചത്."
"അവനൊരു ഹിന്ദുവാണ്. "
നിനക്കെന്താടീ പറ്റിയത്. നിന്റെ വീട്ടിലറിഞ്ഞാലുള്ള അവസ്ഥയെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ. അവരുടെ സമ്മതത്തോടെ ഇത് നടക്കുമെന്ന് തോന്നുന്നുണ്ടോ?" ഒരു ഞെട്ടലോടെ ഷഹാന ചോദിച്ചു.
" എനിക്കറിയില്ലെടീ"
"നീയെന്താ എന്നോടിതു നേരത്തെ പറയാതിരുന്നത്. "
"നീ എതിർക്കുമെന്ന് പേടിച്ചിട്ടാണ് നിനക്ക് പ്രണയവും പ്രണയിക്കുന്നവരെയും ഇഷ്ടമില്ലല്ലോ?"
" എന്നാലും നിനക്ക് എന്നോടീ കാര്യം നേരത്തെ പറയാമായിരുന്നു." അവർ അപ്പോഴേക്കും നടന്ന് ഷഹാനയുടെ ക്ലാസ് റൂമിന് മുന്നിൽ എത്തിയിരുന്നു. ഷഹാന വരാന്തയിലേക്ക് കയറി. സുമയ്യ താഴെ നിന്നതേയുള്ളു.
" പലവട്ടം നിന്നോടീ കാര്യം പറയാൻ ഞാനൊരുങ്ങിയതാണ്. എനിക്കൊരു ദൈര്യം കിട്ടിയില്ല. അത് കൊണ്ടാണ് ഞാൻ പറയാതിരുന്നത്. "
"സാരമില്ല പോട്ടെ ,ഇനിയുള്ളതെല്ലാം എന്നോട് പറയണം.കാരണം ഞാൻ നിന്നെ അങ്ങനെയാണ് കാണുന്നത്. നിന്നെ 15 പറയാത്ത ഒരു രഹസ്യം പോലും എനിക്കില്ല. ഇനിയങ്ങനെ എന്തെങ്കിലുമുണ്ടായാൽ എനിക്കത് സഹിക്കാൻ കഴിയില്ല."
" ഇല്ലെടീ ഇനിയൊരു കാര്യവും നിന്നോട് ഞാൻ മറച്ച് വെക്കില്ല. എന്നോട് ക്ഷമിക്കെടീ" സുമയ്യ വരാന്തയിലേക്ക് കയറി ഷഹാനയെ കെട്ടിപ്പിടിച്ചു. അവളുടെ കൺകോണുകളിൽ നനവുണ്ടായിരുന്നു.
"എടീ ഷഹാന, നീ ഇവളെയിങ്ങനെ കെട്ടിപ്പിടിച്ചു നിൽക്കാതെ എന്നെയൊന്ന് കെട്ടിപ്പിടിച്ച് നോക്ക്. നിനക്കെന്ത് വേണമെങ്കിലും ഞാൻ തരാം." വരാന്തയിലൂടെ നടന്ന് വന്ന മിധുൻ ഒരു വളിച്ച ചിരിയോടെ അവളോട് പറഞ്ഞു.
പെട്ടന്ന് തന്നെ ഷഹാന സുമയ്യയിൽ നിന്ന് അടർന്നു മാറി.കാലിൽ നിന്ന് ചെരിപ്പൂരിയെടുത്തു. ആ കണ്ണുകൾ ചുവന്നിരുന്നു. അവൾ മൂർച്ചയുള്ള ഒരു നോട്ടത്തോടെ അവനോട് ചോദിച്ചു "എന്താടാ നിനക്ക് വേണ്ടത് "
"ഒന്നുമില്ല"
"പിന്നെ ഞാൻ കേട്ടതോ ,ഒരു വട്ടം കൂടെ പറ ഞാനൊന്ന് കേൾക്കട്ടെ "
" അത് എന്നെയൊന്ന് കെട്ടിപ്പിടിക്കാൻ"..... ട്ടേ... ഷഹാനയുടെ കൈ ഉയർന്നു താണു. സുമയ്യ ഞെട്ടലോടെ ഷഹാനയുടെ മുഖത്തേക്ക് നോക്കി.
തുടരും

💬 Comments

View all comments