0%

Chapter Title : ഇര 4

Author : യാസർ Read All Parts 177

സംഭവം മനസ്സിലോർത്ത് കൊണ്ട് ഷഹാന പറഞ്ഞു. " ശരിയാണ് പക്ഷേ അവനിനി നിന്നെ ഉപദ്രവിക്കുമോ എന്നാണ് എന്റെ പേടി.ഭയം തിങ്ങിയ മുഖത്തോടെ നിമിഷ പറഞ്ഞു. " നീ പറഞ്ഞ പറഞ്ഞ് എന്നെയിങ്ങനെ പേടിപ്പിക്കാതെ ഒന്നുമില്ലേലും കുറച്ച് കാലം നമ്മളൊക്കെ സെൽഫ് ഡിഫൻസ് ക്ലാസിൽ പോയതല്ലേ "തന്റെ കൂടെ മനസ്സിന് ദൈര്യം പകർന്നു കൊണ്ട് ഷഹാനപറഞ്ഞു. " എന്നാലും....." അവൾ പറഞ്ഞത് പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ പ്രൊഫസർ ക്ലാസിലേക്ക് കടന്ന് വന്നു. "ഗുഡ് മോർണിങ് സാർ" എല്ലാവരും എഴുന്നേറ്റ് നിന്ന് അയാളെ അഭിവാദ്യം ചെയ്ത് കൊണ്ട് പറഞ്ഞു "ഗുഡ് മോണിങ് ഓൾ ഓഫ് യൂ സിറ്റ്ഡൗൺ" പ്രതിവാദ്യം ചെയ്തു കൊണ്ട് അയാൾ ക്ലാസ്സ് എടുക്കുന്നതിന്റെ പ്രാരംഭനടപടികളിലേക് കടന്നു. പ്രാഫസർ പറയുന്നതൊന്നും ഷഹാനക്ക് മനസിലായില്ല. അവളുടെ മനസ് മുഴുവനും രാവിലത്തെ രംഗമായിരുന്നു. മിഥുൻ ക്ലാസ്സിൽ കയറിയ ഉടൻ തന്നെ മറ്റ് കുട്ടികൾക്ക്‌ മുഖം കൊടുക്കാതെ തോൾ ബാഗുമെടുത്ത് ക്ലാസ്സിൽ നിന്നിറങ്ങി. "എന്താടാ" അവൻ ബാഗ് എടുക്കുന്നത് കണ്ട് അവന്റെ അടുത്തേക്കെത്തിയ ജയൻ ചോദിച്ചു. "നീ വാ എനിക്കിപ്പോൾ ക്ലാസ്സിലിരിക്കാനൊരു മൂഡില്ല."ജയന്റെ കൈപിടിച്ചുകൊണ്ട് മിഥുൻ പറഞ്ഞു. "എന്താ പ്രശ്നം. " ആകാംഷയോടെ ജയൻ ചോദിച്ചു. "പുറത്ത് നിന്ന് പറയാം." അവൻ മറുപടി കൊടുത്തു. ജയനും തന്റെ പുസ്തകമെടുത്ത് പുറത്തിറങ്ങി. അത് കണ്ട അവരുടെ കൂട്ടുകാരനായ സേവ്യറും അവരുടെ കൂടെയിറങ്ങി. ക്യാമ്പസിനടുത്തുള്ള മൈതാനത്തിലാണ് അവരുടെ നടത്തം അവസാനിച്ചത്. ഗ്രൗണ്ടിനു സമീപമുള്ള തണൽ മരത്തിന്റെ തറയിലേക്കിരുന്ന് ചെരിപ്പഴിച്ചുവച്ച് കാൽ മുകളിലേക്ക് വെച്ച് കൊണ്ട് കൂട്ടുകാരോടായി മിഥുൻ പറഞ്ഞു. "എനിക്കൊരാൾക്കിട്ടൊരു പണികൊടുക്കണം അതിന് നിങ്ങളെന്റെ കൂടെ

💬 Comments

View all comments