Chapter Title : ഇര 5
ഇര 5
Era Part 5 bY Yaser | Previous Parts

നിർത്താതെയുള്ള ഫോൺ ബെൽ കേട്ടാണ് ഷാ ഉറക്കം ഉണർന്നത്. ആരാണീ നേരത്ത് ശല്യം ചെയ്യുന്നത് എന്നോർത്ത് കൊണ്ട് അയാൾ സമയം നോക്കി. എട്ടുമണി ആയിരിക്കുന്നു. അയാൾ ഫോണിലേക്ക് നോക്കി. അർജുനാണ് വിളിക്കുന്നത്. അയാൾ വേഗം കാൾ അറ്റൻഡ് ചെയ്തു. "ഹലോ, അർജുൻ....., എന്താ ഈ നേരത്ത്?" "അല്ല, ഇക്ക മറന്നോ ഇന്നല്ലേ മോഡേൺ ടെക്സ്റ്റൈൽസിന്റെ ഉത്ഘാടനം? മറന്ന് പോയോ" "ഓഹ് അർജുൻ ഞാനത് മറന്ന് പോയി" "എന്നാൽ ഇക്ക വേഗം റെഡി ആയിക്കൊള്ളൂ, ഞാൻ അങ്ങോട്ട് വന്നുകൊണ്ടിരിക്കുകയാണ്" "ഓക്കേ നീ വേഗം വാ." "ഞാൻ അലിയെയും കൂട്ടി വന്നാലോ ഇക്ക?" "വേണ്ട. നേരെ ഇങ്ങോട്ട് പോര്. ഇവിടുന്നു പോകാം അവന്റെ അടുത്തേക്ക്. ഞാനും അവിടെയൊക്കെ പോയിട്ട് കുറേ നാളായി" അല്പ സമയത്തെ ആലോചനക്ക് ശേഷം ഷാ പറഞ്ഞു. "ശരി ഇക്ക. പത്തു മിനിറ്റ് കൊണ്ട് ഞാൻ അവിടെത്തും,ഇക്ക വേഗം റെഡിയായിക്കോളു" അർജുൻ കാൽ ബ്രേക്കിൽ നിന്നെടുത്തു ആക്സിലേറ്റർ കൊടുത്തു കൊണ്ട് റോഡ് സൈഡിൽ നിർത്തിയ കാർ മുന്നോട്ട് എടുക്കുന്നതിനിടയിൽ ഫോൺ കട്ട് ചെയ്ത് പോക്കെറ്റിൽ ഇട്ടു. ഷായ്ക്ക് ഫോൺ ചെയ്യാനായി സൈഡിൽ ഒതുക്കിയ വണ്ടി അർജുൻ മുന്നോട്ടെടുത്തു. റോഡിലേക്ക് കയറിയ കാർ മറ്റു വാഹനങ്ങൾക്കിടയിലൂടെ ഷായുടെ വീട് ലക്ഷ്യമാക്കി നീങ്ങി തുടങ്ങി. കുറഞ്ഞ സമയം കൊണ്ട് അർജുൻ ഷായുടെ വീട്ടിലെത്തി. കാർ പോർച്ചിൽ നിർത്തി അർജുൻ സിറ്റൗട്ടിൽ കയറി ഇരുന്നു. സിറ്റൗട്ടിലേക് ഇറങ്ങി വന്ന ഷാ ചായ കൊടുത്തു കൊണ്ട് അല്പ സമയത്തിനകം വരാമെന്നു പറഞ്ഞു വീണ്ടും അകത്തേക്ക് കയറി പോയി. അരമണിക്കൂർ കൊണ്ട് ഷാ ഡ്രസ്സ് മാറി വന്നു. അർജുനോട് പറഞ്ഞു "പോവാം" "ശരി സാർ" അർജുൻ എഴുന്നേറ്റ് കൊണ്ടാണ് പറഞ്ഞത്. അർജുൻ വേഗം തന്നെ കാറിൽ കയറി സ്റ്റാർട്ട് ചെയ്തു. ഷാ പിൻ ഡോർ തുറന്നു കാറിലേക്ക് കയറി ഇരുന്നു. കാർ സ്റ്റാർട്ടായി, ഷായുടെ പഴയ വീട് ലക്ഷ്യമാക്കി യാത്ര തുടങ്ങി. * * * എട്ടരയ്ക്ക് തന്നെ മിഥുൻ ഓംനിയിൽ തന്റെ രണ്ടു സുഹൃത്തുക്കളുമായി ഷഹാനയുടെ വീടിനു സമീപം എത്തിയിരുന്നു. മിഥുൻ ഒഴികെയുള്ളവർ ഓംനിയിൽ നിന്നിറങ്ങി ഷഹാനയുടെ വരവ് കാത്തിരിക്കാൻ തുടങ്ങി. ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങുന്നുണ്ടെന്ന് തോന്നിയ അവർ വീണ്ടും ഓംനിയിൽ കയറി. മിഥുൻ കോളേജിലേക്ക് പോകുന്ന വഴിയിലൂടെ കുറച്ചു ദൂരം മുന്നോട്ട്
💬 Comments
View all comments