Chapter Title : ഇര 6
ഇര 6
Era Part 6 bY Yaser | Previous Parts
300w,
768w,
1024w" alt="" width="1074" height="604" />
ഷാ ഇരിക്കുന്ന കാറിൽ നിന്നിറങ്ങിയ ആളെക്കണ്ട് ഷഹാന അമ്പറാന്നു പോയി.പ്രമുഖ ഗായകനൊപ്പം ഒരു തമിഴനെ കണ്ടതാണ് അവൾ അമ്പരക്കാനുള്ള കാരണം. അർജുനിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കിയ ഷാ കാറിൽ നിന്നിറങ്ങി നേരെ റഹീം ഹാജിയുടെ അടുത്തേക്ക് ചെന്നു. അപ്പോഴും ഹാജിയാർ പിടികിട്ടിയ ആളെ കഴുത്തിനു കുത്തിപിടിച്ചു ചോദ്യം ചെയ്യുകയായിരുന്നു. "അനക്ക് പേര് പറയാൻ പറ്റൂലെങ്കിൽ അന്നെക്കൊണ്ട് പറയിക്കാനുള്ള പണി ഞമ്മളെ അടുത്തുണ്ട്"എന്ന് പറഞ്ഞുകൊണ്ട് ഹാജിയാർ അയാളുടെ കൈകൾ പിന്നിലേക്ക് തിരിച്ചു പിരിക്കാൻ തുടങ്ങി. "ആ...." അയാളുടെ അലർച്ച അവിടമാകെ പ്രതിധ്വനിച്ചു. ഹാജിയാരുടെ അടുത്തെത്തിയ ഷാ അദ്ദേഹത്തോടു പറഞ്ഞു "ഹാജിയാരെ ങ്ങള് ദേഹോപദ്രവമൊന്നും ഏൽപ്പിക്കണ്ട, മ്മക്ക് പോലീസിൽ അറീക്കാം, അതല്ലേ നല്ലത്" ഹാജിയാർ പിടികിട്ടിയ ആളുടെ മേൽ നിന്ന് കയ്യെടുത്തു. പതിയെ ഷായെ സമീപിച്ചു കൊണ്ട് പറഞ്ഞു "ങ്ങള് പറേണതൊക്കെ ശെരിയാണ്, പക്ഷെ,ഓനൊന്നു പേര് പറഞ്ഞൂടെ,അതല്ലേ ഞമ്മള് ചോദിച്ചിട്ടുള്ളൂ"ഹാജിയാർ തന്റെ രോഷം പ്രകടമാക്കി കൊണ്ട് പറഞ്ഞു. "ഹാജിയാരെ ഞാൻ അതൊന്നുമല്ല ഉദ്ദേശിച്ചത്, ങ്ങള് ഇവനെ ഉപദ്രവിച്ചാൽ പിന്നെ അതാവും പോലീസ് കേസെടുക്കുക, അതുകൊണ്ട് പറഞ്ഞതാണ്, അല്ലാ..,ങ്ങള് പോലീസിൽ അറിയിച്ചില്ലേ" ഷാ ഹാജിയാരോടായി ചോദിച്ചു. "അറിയിച്ചിട്ടുണ്ട്, ഇപ്പൊ വരും"മറുപടി പറഞ്ഞത് ഹാജിയാരുടെ ഇളയ മകൻ സലാഹുദീനാണ്. "അവരെന്താ പറഞ്ഞത്, ഉടനെ വരുമോ?"ഷാ സലാഹുദീനോട് ചോദിച്ചു. "ഉടൻ വരും, അവർ പുറപ്പെട്ടിട്ടുണ്ടെന്നാണ് പറഞ്ഞത്, ഉപ്പാക്ക് അറിയുന്ന ആളാണ്, അതുകൊണ്ട് വിശ്വസിക്കാം" സലാഹുദീൻ പറഞ്ഞു. "ഷാഹുൽഹമീദ് സാറാണോ ഹാജിയാരെ" ഷാ ഹാജിയാരോടായി ചോദിച്ചു. "അതെ, ഓൻ വേഗം വരും"അയാൾ പറഞ്ഞു. ഷഹാന തന്നെയാണ് ഇടയ്ക്കിടെ നോക്കുന്നത് എന്നു തോന്നിയ അലി വേഗം കാറിൽ തന്നെ കയറി.അവളുടെ നോട്ടത്തിനു മുന്നിൽ അവൻ പലപ്പോഴും പതറുന്നുണ്ടായിരുന്നു. അപ്പോഴേക്കും സുമേഷിനെ പിടിക്കാൻ പോയ ഹാജിയാരുടെ മൂത്ത മകൻ സലീം തിരിച്ചെത്തി. ഓടി വന്ന അയാൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. അയാൾക് സുമേഷിനെ കിട്ടിയില്ല, സുമേഷ് ഓടി രക്ഷപ്പെട്ടിരുന്നു. അപ്പോഴേക്കും ഒന്നു രണ്ടു വണ്ടികൾ കൂടി പരിസരത്ത് റോഡ് സൈഡിലായി നിർത്തി. അതിലെ ആളുകൾ സൽമാനും പിടികൂടിയ ആളിനും ചുറ്റും കൂടി നിൽക്കാൻ തുടങ്ങി. "അപ്പോൾ ഹാജിയാരെ ഞാൻ പോവ്വാണ്, ചെറിയ തിരക്കുണ്ട്. നിങ്ങളുടെ നമ്പർ തരികയാണെങ്കിൽ കാര്യങ്ങൾ വിളിച്ചു തിരക്കാമായിരുന്നു"ഷാ അയാളുടെ ഫോൺ നമ്പർ ആവശ്യപ്പെട്ടു. ഹാജിയാർ നമ്പർ
💬 Comments
View all comments