Chapter Title : ഇര 6
പറഞ്ഞു കൊടുത്തു. ഷാ അത് തന്റെ ഫോണിൽ ഫീഡ് ചെയ്തു. പിന്നെ വണ്ടിക്കരികിലേക്ക് നടന്നു. ഷാ കയറിയ ഉടൻ തന്നെ അർജുൻ കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു. ഷായും കൂട്ടരും പോയിക്കഴിഞ്ഞപ്പോഴാണ് അവിടേക്ക് മൊയ്‌ദീൻ എത്തിയത്. പേടിയും ആധിയും മൂലമുണ്ടായ കിതപ്പോടെ അയാൾ മകൾക്കരികിലെത്തി.. "എന്താ മോളെ, എന്താ പറ്റിയെ, ആരാണവർ., എന്തിനാ അവർ നിന്നെ." ഒറ്റ ശ്വാസത്തിൽ നിരവധി ചോദ്യങ്ങൾ അയാൾ മകളോടായി ചോദിച്ചു. "ന്റെ മൊയ്‌ദീനെ.. ഇയ്യ് ഒച്ചയുണ്ടാക്കി ആ കുട്ടീനെ കൂടി പേടിപ്പിക്കല്ലേ, അല്ലേൽ തന്നെ ഓളു പേടിച്ചു നിക്കാണ്, അതൊക്കെ ങ്ങള് പൊരേല് ചെന്നിട്ടു ആക്കത്തിൽ ചോയിച്ചാ മതി" മൊയ്ദീന്റെ വെപ്രാളവും വേവലാതിയും അയാളുടെ ചോദ്യങ്ങളിലൂടെ മനസിലാക്കിയ റഹീം ഹാജി അയാളോട് പറഞ്ഞു. സലീമും സൽമാനും കൂടെ ആ സമയത്തിനകം പിടികിട്ടിയ ആളുടെ കൈകാലുകൾ ബന്ധിച്ചിരുന്നു. മൊയ്‌ദീൻ ഹാജിയാരുടെ ഉപദേശം കേട്ട് മകളെ ആശ്വസിപ്പിക്കാനായി തോളിൽ കൈ വച്ച് തന്നോട് ചേർത്ത് പിടിച്ചു. ഷഹാന ഒരാശ്രയമെന്നോണം ഉപ്പയുടെ മാറിലേക്ക് ചാഞ്ഞു. • • • മിഥുൻ ഓടി അവശനായിരുന്നു. ആരും പെട്ടന്ന് ശ്രദ്ധിക്കാത്ത ഒരിടത്ത് അവൻ ഇരിപ്പുറപ്പിച്ചു. പിന്നെ പോക്കറ്റിൽ നിന്നും ഫോണെടുത്ത് ജയന്റെ നമ്പർ ഡയൽ ചെയ്തു. രണ്ടാമത്തെ റിങ്ങിൽ തന്നെ അപ്പുറത്ത് ഫോൺ എടുത്തു. "ഹലോ, മിഥുൻ എന്തായി കാര്യങ്ങൾ" ജയൻ ഉദ്ദ്യോഗത്തോടെ ചോദിച്ചു. "എടാ ഇവിടുത്തെ പദ്ധതി പാളിപ്പോയി. ഇന്നിനി അവൾ കോളേജിലേക്ക് വരാൻ സാധ്യത ഇല്ല" ഒരു നെടുവീർപ്പോടെയാണ് മിഥുനത് പറഞ്ഞത്. "എന്തു പറ്റി, നീ വല്ലാതെ കിതക്കുന്നുണ്ടല്ലോ"ജയൻ ചോദിച്ചു. "ഞാൻ ഉച്ചക്ക് വന്നിട്ട് എല്ലാം പറയാം, തത്കാലം ഇന്ന് ആസൂത്രണം ചെയ്ത പദ്ധതി നാളത്തേക്ക് മാറ്റി വയ്ക്ക്, അല്ലാതെ വേറെ വഴിയൊന്നുമില്ല" "ശരി നീ ഉച്ചക്ക് തന്നെ വാ.ഞാൻ ഇപ്പോൾ കൂടുതൽ ചോദിച്ച് നിന്റെ ടെൻഷൻ കൂട്ടുന്നില്ല" "എടാ ഞാനെല്ലാം പറയാം. ടെൻഷൻ കുറച്ചൊന്നു കുറയട്ടെ. അതുകൊണ്ടാടാ" "കുഴപ്പമില്ലടാ നീ ഉച്ചക്ക് പറഞ്ഞാൽ മതി" ജയൻ പറഞ്ഞു. "ശരിയെടാ ഞാൻ ഉച്ചക്ക് വരാം" "ഉച്ചക്ക് ക്ലാസ്സ് കട്ട് ചെയ്യണോ?"ജയൻ മിഥുനോടായി ചോദിച്ചു. "വേണ്ട ഉച്ച സമയത്ത് നിങ്ങൾ ഒരു മണിക്കൂർ എന്റെ അടുത്ത് വന്നാൽ മതി ഞാൻ ക്യാമ്പസ് ഗ്രൗണ്ടിലേക്ക് വരാം" "ഓക്കേ മിഥുൻ, ഭക്ഷണം കഴിക്കാറാവുമ്പോൾ ഞങ്ങൾ അവിടെ എത്താം" "ശെരിയെടാ" അവൻ കാൾ കട്ട് ചെയ്തു. ഇനി എന്തൊക്കെ സംഭവിക്കുമെന്ന് അവനൊരു 'എത്തുംപിടിയും' കിട്ടിയില്ല. അവന്മാരെ
💬 Comments
View all comments