0%

Chapter Title : ഇറച്ചി കോഴികൾ വിൽക്കപ്പെടും [ഉർവശി മനോജ്]

ചെയ്യുമ്പോൾ ഏറ്റവും നല്ലത് ചുരിദാർ ആയതിനാൽ സാരി മാറ്റി കുറേക്കാലത്തിനു ശേഷം ഇന്ന് ചുരിദാറിട്ടു , നീല നിറമുള്ള ചുരിദാറും പാന്റും ആണ് വേഷം. ഇളം നീല കളർ ഷാള് വീ ഷേപ്പിൽ ഇട്ടിരിക്കുകയാണ് നെഞ്ചിലേക്ക് , ഹൈ സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ ഉള്ള ശീലം ആയതുകൊണ്ട് ഇപ്പോഴും ചുരിദാർ ഇടുമ്പോൾ അങ്ങനെയാണ് ഷാൾ ഇടാറ്. ബസ് സ്റ്റോപ്പിലേക്ക് നടന്ന് എത്തുമ്പോൾ അവിടുത്തെ തൂണും ചാരി നിൽക്കുന്ന ആളിനെ എനിക്ക് പെട്ടെന്ന് തന്നെ മനസ്സിലായി , അനന്തുവിനെ ഇംഗ്ലീഷ് ട്യൂഷൻ എടുക്കുന്നതിനു വേണ്ടി കുറച്ചു കാലം വീട്ടിൽ വന്നിരുന്ന സോമൻ മാഷ് ആയിരുന്നു അത്. മര്യാദയ്ക്ക് പഠിപ്പിക്കുവാൻ അറിയാത്തതു കൊണ്ട് പിന്നീട് വരണ്ട എന്ന് പറഞ്ഞിരുന്നു.

"സുമ ചേച്ചി എങ്ങോട്ടാ ... ടൗണിലേക്ക് ആണോ ?" കണ്ടപാടെ അയാളുടെ എന്നോടുള്ള ചോദ്യം.

'എന്നെക്കാൾ പ്രായമുള്ള ഇവൻ എന്തിനാണ് എന്നെ ചേച്ചി എന്ന് വിളിക്കുന്നത് ... '

"അതേ ... ടൗണിലേക്കാണ് .."

അത്ര രസത്തോടെ അല്ലാതെ ഞാൻ മറുപടി നൽകി.

ക്ലീൻ ഷേവ് ചെയ്ത് വെളുത്ത ഷർട്ടും മുണ്ടും ധരിച്ച് നിൽക്കുന്ന അയാളെ കണ്ടാൽ ആരും ഒന്നു നോക്കിപ്പോകും. എന്റെ സ്ഥാനത്ത് റഷീദയോ മറ്റോ ആയിരുന്നു എങ്കിൽ വീട്ടിൽ ട്യൂഷൻ പഠിപ്പിക്കാൻ വന്ന സമയത്ത് തന്നെ അയാളെ വളച്ചെടുത്ത് കാര്യം സാധിച്ചേനെ.

"പ്രശാന്ത് ഏട്ടന്റെ ഫോൺ ഒക്കെ ഉണ്ടോ ഗൾഫീന്ന് ... അനന്തു നന്നായിട്ട് പഠിക്കുന്നുണ്ടോ .."

കുറച്ചു സമയം കൊണ്ട് തന്നെ നൂറു കൂട്ടം വിശേഷങ്ങൾ അയാൾ ചോദിച്ചു. എല്ലാത്തിനും മറുപടി ഞാൻ ഒന്നോ

💬 Comments

View all comments