0%

Chapter Title : ഇറച്ചി കോഴികൾ വിൽക്കപ്പെടും [ഉർവശി മനോജ്]

രണ്ടോ വാക്കുകളിൽ ഒതുക്കി.

അൽപ്പ സമയത്തിനുള്ളിൽ ബസ് വന്നു, സോമൻ മാഷിന്റെ വാചകമടിയിൽ നിന്നും രക്ഷപ്പെട്ട ആശ്വാസത്തിൽ ഞാൻ ബസ്സിലേക്ക് കയറി .. പക്ഷേ അയാളും എന്റെ ഒപ്പം ബസ്സിലേക്ക് കയറിയപ്പോഴാണ് ആ നാശവും ടൗണിലേക്ക് ആയിരുന്നു എന്ന സത്യം ഞാൻ മനസ്സിലാക്കിയത്. ബസ്സിൽ സീറ്റ് ഒക്കെ ഫുള്ളാണ് ഒന്ന് രണ്ടു പേർ നിൽക്കുന്നുമുണ്ട് , ഏകദേശം അരമണിക്കൂറോളം യാത്രയുണ്ട് ടൗണിലേക്ക്. മുകളിലത്തെ കമ്പിയിൽ എത്തി പിടിച്ചു കൊണ്ട് ഞാൻ നിന്നു. എനിക്ക് അല്പം പിന്നിലേക്ക് മാറി കമ്പിയിൽ പിടിച്ചു കൊണ്ട് സോമൻ മാഷ് നിൽക്കുന്നത് ഞാൻ കണ്ടു. കണ്ടക്ടർ അടുത്ത് എത്താറായപ്പോൾ എന്റെ അരികിലേക്ക് വന്നു കൊണ്ട് മാഷ് പതുക്കെ പറഞ്ഞു ,

"അഞ്ഞൂറിന്റെ നോട്ട് ആണ് ചില്ലറ ഇല്ല .. ബുദ്ധിമുട്ട് ആവുകയില്ല എങ്കിൽ എനിക്ക് കൂടി ടിക്കറ്റ് എടുത്തോളൂ "

ഇങ്ങേരു പണ്ട് വീട്ടിൽ പഠിപ്പിക്കുവാൻ വരുന്ന സമയത്തെ എന്തെങ്കിലും പറഞ്ഞ് കാശ് വാങ്ങുവാൻ മിടുക്കനാണ്. എന്തെങ്കിലും ആകട്ടെ എന്നു കരുതി സമ്മതത്തോടെ തല കുലുക്കി ടൗണിലേക്ക് രണ്ട് ടിക്കറ്റ് ഞാൻ എടുത്തു.

"ടൗണിൽ എത്തിയാൽ ഉടൻ തന്നെ ചില്ലറ മാറി തരാം കേട്ടോ ..."

എന്റെ ചെവിയോട് ചേർന്ന് അയാൾ അടക്കം പറഞ്ഞപ്പോൾ ആ വായിൽ നിന്നും ചൂട് കാറ്റ് എന്റെ കഴുത്തിലേക്ക് അടിച്ചു , ഒപ്പം മുല്ലപ്പൂ മണമുള്ള സെന്ററിന്റെ മനം മയക്കുന്ന മണവും. എന്റെ കൈ തണ്ടയിലെ ചെറു രോമങ്ങൾ മുകളിലേക്ക് ഉയരുന്നത് ഞാൻ അറിഞ്ഞു. ഒന്ന് രണ്ട് സ്റ്റോപ്പുകൾ കഴിഞ്ഞപ്പോഴേക്കും ബസ്സിൽ തിരക്കേറി വന്നു അതിനനുസരിച്ച് സോമൻ

💬 Comments

View all comments