Chapter Title : ഇറച്ചി കോഴികൾ വിൽക്കപ്പെടും [ഉർവശി മനോജ്]
പെട്ടെന്ന് മാഞ്ഞു പോയി ... ഒപ്പം ജനാല ഭാഗത്തു നിന്നും വീടിന്റെ മുൻ ഭാഗത്തെ ഗേറ്റ് ലക്ഷ്യമാക്കി ആരോ ഓടി മറയുന്ന ശബ്ദവും കേട്ടു. ഒരു മിന്നൽ പിണർ എന്റെ ശരീരത്തിലൂടെ പാഞ്ഞു പോകുന്നത് ഞാനറിഞ്ഞു .. ആരും അറിയില്ല എന്നു കരുതി ഒരു പയ്യനുമായി ഞാൻ കാട്ടി കൂട്ടിയത് ഒക്കെ ആരോ ഒരാൾ മറഞ്ഞു നിന്ന് കണ്ടിരിക്കുന്നു. അടിപ്പാവാടയും എടുത്ത് ഇട്ട് കൊണ്ട് വീടിന്റ പിൻ ഭാഗത്തെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി കിണറിന്റെ അര ഭിത്തിയിൽ കയറി നിന്നു കൊണ്ട് ജനാലയിലേക്ക് നോക്കിയ ഞാൻ കാണുന്നത് ഒരു കവളൻ മടൽ ചാരി വെച്ചിരിക്കുന്നതാണ്. ഒളിഞ്ഞു നോക്കിയ ആള് , ഈ മടലിൽ ചവിട്ടി നിന്നു കൊണ്ടാണ് അകത്തെ കാഴ്ചകൾ കണ്ടത് എന്ന് വ്യക്തം.
"എന്താ ചേച്ചി .. എന്ത് പറ്റി ?"
കാര്യം മനസ്സിലാകാതെ ഉടു മുണ്ടും വാരി ചുറ്റി ശരത്തും അപ്പോഴേക്കും കിണറ്റു കരയിൽ എത്തിയിരുന്നു. അവന്റെ മുഖത്തേക്ക് ആഞ്ഞ് അടിക്കണം എന്ന് എനിക്ക് ഉണ്ടായിരുന്നു .. പക്ഷേ അവൻ മാത്രമല്ലല്ലോ തെറ്റുകാരൻ , അവനെ വശീകരിച്ച് ഈയൊരു രംഗത്തേക്ക് കൊണ്ടു വന്ന ഞാനും തെറ്റുകാരിയാണ്. വാക്കുകൾ പുറത്തേക്കു വരാത്ത അവസ്ഥ .. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി .. ഒപ്പം ആരായിരിക്കും അവിടെ നിന്നും ഓടി മറിഞ്ഞത് എന്ന ചിന്ത മനസ്സിൽ ബാക്കിയായി. കാര്യം പന്തിയല്ലെന്ന് മനസ്സിലായ ശരത്ത് കൂടുതൽ ഒന്നും ചോദിക്കാനോ പറയാനോ നിൽക്കാതെ അവിടെ നിന്നും പോയി.
കുളിമുറിയിലെ ഷവർ ഓണാക്കി പൂർണ്ണ നഗ്നയായി നിന്നു കൊണ്ട് എന്റെ ശരീരത്തിലേക്ക് തെറിച്ചു
💬 Comments
View all comments