0%

Chapter Title : ഇറച്ചി കോഴികൾ വിൽക്കപ്പെടും [ഉർവശി മനോജ്]

തുറന്നു സൈക്കിളും ഉരുട്ടി അകത്തേക്ക് കടന്നു വരുന്ന അനന്തുവിനെ ഞാൻ കണ്ടു , അവന്റെ സൈക്കിൾ പഞ്ചർ ആണെന്ന് തോന്നുന്നു. അവന്റെ മുഖത്തേക്ക് നോക്കാൻ ഞാൻ ഭയപ്പെട്ടു. സൈക്കിൾ സ്റ്റാൻഡിൽ വെച്ച് പൂമുഖത്തേക്ക് കയറാൻ തുടങ്ങിയ നിമിഷം അവൻ എന്നെ കണ്ടു ..

"അമ്മ എന്താ ഇരുട്ടത്ത് ഇരിക്കുന്നത് ലൈറ്റ് ഒന്നും ഇട്ടില്ലല്ലോ എന്തു പറ്റി ?"

മറുപടി പറയാൻ വാക്കുകൾ കിട്ടാതെയുള്ള എന്റെ പതർച്ച , അവൻ വൈകി എത്തിയതിൽ ഉള്ള എന്റെ ദേഷ്യം ആണെന്ന് തെറ്റിദ്ധരിച്ച് അനന്തു പറഞ്ഞു ,

"അമ്മേ .. സോറി .. സൈക്കിൾ പഞ്ചർ ആയിപ്പോയി , ഹർത്താൽ കാരണം ഒറ്റ കട പോലും തുറന്നില്ല .. രണ്ട് കിലോമീറ്റർ ഉരുട്ടി ആണ് വന്നത് .. പിണങ്ങല്ലേ , മേല് കഴികിയിട്ട്‌ ഞാൻ പോയിരുന്നു പഠിച്ചോളാം "

അവന്റെ നിഷ്കളങ്ക സംസാരം കേട്ട് പാപിയായ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഇരുട്ടിന്റെ മറവിൽ അവൻ ഒന്നും കാണുന്നില്ലല്ലോ എന്ന ആശ്വാസം ആയിരുന്നു എനിക്ക്. ഒപ്പം തെല്ലൊരു ആശ്വാസത്തോടെ ഞാൻ തിരിച്ചറിഞ്ഞു , ഒളിഞ്ഞു നോക്കി ഓടി മറഞ്ഞ ആ കണ്ണുകൾ എന്റെ മകന്റെ ആയിരുന്നില്ല എന്നത്. ഇരുട്ടത്ത് കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ അവനോടായി പതിയെ പറഞ്ഞു ,

"വേഗം പോയി മേല് കഴുകി വാ .. എന്തെങ്കിലും കഴിക്കാൻ എടുത്ത് വെക്കാം "

അമ്മയ്ക്ക് പിണക്കം ഒന്നുമില്ല എന്ന ആശ്വാസത്തോടെ അകത്തേക്ക് നടന്ന അനന്തുവിന് പിന്നാലെ സിറ്റ് ഔട്ടിലെ ലൈറ്റും തെളിയിച്ചു കൊണ്ട് ഞാനും അകത്തേക്ക് നടന്നു .. പിൻ

💬 Comments

View all comments