Chapter Title : ഇറച്ചി കോഴികൾ വിൽക്കപ്പെടും [ഉർവശി മനോജ്]
"ചായിപ്പിൽ ലൈറ്റ് ഒന്നും കാണുന്നില്ല .. ശരത്ത് പുറത്ത് എവിടെയോ പോയേക്കുക ആണെന്ന് തോന്നുന്നു " ഞാൻ പറഞ്ഞു.
"ഇങ്ങനെ ഉത്തരവാദിത്വം ഇല്ലാതായാൽ എന്താ ചെയ്യുക .. അവനെ ഞാൻ നാളെ പിടിച്ചോളാം " പിന്നെയും എന്തൊക്കെയോ പിറു പിറുത്തു കൊണ്ട് ഗേറ്റ് ചാരി സ്കൂട്ടറും എടുത്തു കൊണ്ട് അയാൾ പോയി.
സത്യത്തിൽ ശ്വാസം അപ്പോഴാണ് ഒന്ന് നേരെ വീണത് , ഒളിഞ്ഞു നോക്കിയ ആ കണ്ണുകളുടെ ഉടമ സുധാകരൻ ചേട്ടൻ അല്ല എന്ന സത്യം ഞാൻ മനസ്സിലാക്കി , ആയിരുന്നുവെങ്കിൽ ഇപ്പോൾ എന്നോടുള്ള അയാളുടെ പെരുമാറ്റം ഇങ്ങനെ ആയിരിക്കില്ല.
പതിവു പോലെ രാത്രിയിൽ പ്രശാന്ത് ഏട്ടന്റെ കോൾ വന്നു .. തെല്ലൊരു കുറ്റ ബോധത്തോടെ ഞാൻ ഫോണെടുത്തു. കാര്യങ്ങൾ സംസാരിച്ചു തുടങ്ങിയപ്പോഴേക്കും ഏട്ടന്റെ ശബ്ദം വല്ലാതെ പോലെ എനിക്ക് തോന്നി.
"എന്താ .. ശബ്ദം വല്ലാതെ ഇരിക്കുന്നത് എന്തു പറ്റി ഏട്ടാ ...?"
ആധി കലർന്ന എന്റെ ചോദ്യത്തിന് മറുപടിയായി ഏട്ടൻ പറഞ്ഞു ,
"ഹേയ് .. ഇന്ന് കാലത്ത് ഓഫീസിൽ പോകാനായി റോഡ് മുറിച്ച് കടക്കുമ്പോൾ ഒരു ആക്സിഡൻറ് ഉണ്ടായി , റോങ് സൈഡ് കയറി വന്ന ഒരു പിക്കപ്പ് വാൻ ചെറുതായി ഒന്ന് തട്ടി .. ഭാഗ്യത്തിന് കാര്യമായ കുഴപ്പം ഒന്നും സംഭവിച്ചില്ല വലതു കൈക്ക് ചെറിയ പൊട്ടലുണ്ട് .. ഒരാഴ്ച റസ്റ്റ് എടുക്കണം എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് "
"അയ്യോ .. എന്നിട്ട് .. ഇപ്പോഴാ വിളിച്ചു പറയുന്നത് .. " എന്റെ വാക്കുകൾ ഒരു കരച്ചിലായി മാറി.
"ഇതാ ..
💬 Comments
View all comments