Chapter Title : ഇറച്ചി കോഴികൾ വിൽക്കപ്പെടും [ഉർവശി മനോജ്]
നിന്നോട് ഞാൻ ആദ്യം പറയാൻ മടിച്ചത് .. ഞാൻ പറഞ്ഞില്ലേ കാര്യമായിട്ടൊന്നുമില്ല "
"എപ്പോഴാ ഏട്ടാ ഇത് പറ്റിയത് ...?"
"നാട്ടിലെ ഒരു 12 മണി ആയി കാണും .. ഹാ പതിനഞ്ചു വർഷത്തെ ഗൾഫ് ജീവിതത്തിലെ ആദ്യത്തെ അനുഭവം ആണിത് " ഒരു നെടു വീർപ്പോടെ പ്രശാന്ത് ഏട്ടൻ പറഞ്ഞു നിർത്തി.
ഒരു സത്യം ഞാൻ മനസ്സിലാക്കി , പ്രശാന്ത് ഏട്ടന് ആക്സിഡൻറ് ഉണ്ടായ ആ 12 മണി സമയത്ത് ആയിരുന്നു ശരത്ത് എന്നെ കടന്നു പിടിച്ചത് .. പിന്നീടുള്ള ഓരോ നിമിഷവും ഞാൻ സുഖം കൊണ്ട് പുളയുമ്പോൾ മറ്റൊരു രാജ്യത്ത് എന്റെ ഏട്ടൻ വേദന കൊണ്ട് കരയുക ആയിരുന്നു.
ആഴക്കടലിൽ മീൻ തേടി പോകുന്ന മുക്കുവന്റെ ഭാര്യ പൂർണ്ണ പാതിവ്രത്യത്തോടെ തന്റെ ഭർത്താവിനായി കരയിൽ കാത്തിരിക്കുന്നതു പോലെ , ഞാനും പാതിവൃത്യം കാത്തു സൂക്ഷിച്ചിരുന്നു എങ്കിൽ എന്റെ ഏട്ടന് ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു. കോൾ ഡിസ്കണക്ട് ചെയ്ത് ബെഡിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് ഭിത്തിയിലേക്ക് തല ആഞ്ഞ് ആഞ്ഞ് ഇടിച്ചു കൊണ്ട് ഉറക്കെ നിലവിളിച്ചു ഞാൻ തളർന്നു വീണു. ഏതാനും നിമിഷങ്ങൾക്ക് ശേഷം കണ്ണു തുറന്നപ്പോൾ സമയം രാത്രി 11 മണി കഴിഞ്ഞിരിക്കുന്നു .. ശരത്തിനെ നേരിട്ട് കണ്ട് ഇന്ന് ആരംഭിച്ച ഈ ബന്ധം ഈ രാത്രിയിൽ തന്നെ എന്നെന്നേക്കുമായി അവസാനിപ്പിക്കണം എന്നെനിക്ക് തോന്നി. അപ്പുറത്തെ മുറിയിൽ അനന്തു ഉറങ്ങി എന്ന് ഉറപ്പു വരുത്തിയിട്ട് മെയിൻ ഡോർ തുറന്ന് ഞാൻ പുറത്തേക്ക് ഇറങ്ങി.
ചായിപ്പിന്റെ വാതിൽ പുറത്ത് നിന്നും പൂട്ടിയിരിക്കുകയാണ് .. ശരത്ത് ഇത് വരെ
💬 Comments
View all comments