Chapter Title : ഇരട്ട കുട്ടികൾ [കുട്ടാപ്പി]
"പിന്നെ. എനിക്ക് നിന്റെ കൂട്ടുകാരികളെ ഓർത്തിരിക്കലല്ലേ പണി?
"എന്നാലും കാർത്തിക എന്ന് പറയുമ്പോൾ ആ വെളുത്ത ' കഴുത്തിന് വലതു വശത്ത് മറുകുള്ള മെലിഞ്ഞ. ചുവന്ന സാരി ഉടുത്ത നീണ്ട മുടിയുള്ള പച്ച കുപ്പിവള ഒക്കെ ഇട്ട ആ പെണ്ണാന്നോ ?...
"ശരിക്കു അങ്ങോട്ട് ഓർക്കുന്നില്ല."
" ഇതിൽ കൂടുതൽ എന്തോ ഓർക്കാനാ 'ഹോ അവളുടെ മറുക് ഞാൻ പോലുമിതുവരെ കണ്ടിട്ടില്ല എവിടെ യെക്കയാ മനുഷ്യ നിങ്ങള് ആണുങ്ങൾ നോക്കുന്നേ?"
ഞാൻ ചമ്മിയ ഒരു ചിരി ചിരിച്ചു
" ഞാൻ ഒരു സുന്ദര്യ ആസ്വാദകനായത് എന്റെ കുറ്റമാണോടി"
"നിങ്ങള് ഞാൻ പറയുന്നത് ശ്രദ്ധിക്കു..
ഈ കർത്തികയും ഞാനും തമ്മിൽ സ്കൂൾ കാലം തൊട്ടെ ഒരു മത്സരം ഉണ്ട് കേട്ടോ ...
"പക്ഷെ കല്യാണത്തിലും ഇപ്പൊ കുഞ്ഞുണ്ടായപ്പോളും അവൾ എന്നെ ഓവർ ടേക്കു ചെയ്തു... അവൾക്കു ഒരു കുട്ടിയുണ്ട്"
"ആണോ? കണ്ടാൽ പറയുകേല"
"എനിക്ക ഇരട്ട കുട്ടികൾ വേണം"
"ങേ"
അവളുടെ പ്രഖ്യാപനം കേട്ട് ഞാൻ ഞെട്ടി
"എടി ഇതിനു മത്സരം വെയ്ക്കലേ.. ഇതിപ്പോ വേണമെന്ന് പറഞ്ഞാൽ സൂപ്പർ മാർക്കറ്റിൽ പോയി മേടിക്കാൻ പറ്റുന്ന കാര്യമല്ല"
ഞാൻ തൊഴുതു
" അതു കൊണ്ടല്ലേ നിങ്ങളോട് പറഞ്ഞത് ഞാൻ ബയോളജിയിൽ പഠിച്ചിട്ടുണ്ട് ഇരട്ട കുട്ടികൾ ഉണ്ടാകാൻ അച്ചന്റെ എന്തോ ഒരു.. സംഭവമാണ് എന്ന്.. 'എന്താ അതിൻറെ പേര്?
അവൾ തല ചൊറിയുന്നു " ഞാൻ ചുറ്റും നോക്കി ഇവളിനി എന്ത് വിളിച്ച് പറയുമോ എന്തോ? "മിണ്ടരുത്! വല്ലോരും കേൾക്കും ..
" ഹോ" ദൈവമേ ബുദ്ധിയില്ലത്ത സാധനം... എടി അത്
💬 Comments
View all comments