Chapter Title : ഇരട്ടിമധുരം [Nemo]
ചേട്ടനും ചേട്ടത്തിയും തൊട്ടു മുന്നിൽ.. എവിടേക്കോ പോവാനുള്ള പുറപ്പാടാണ്. ഒരുങ്ങിയിട്ടുണ്ട്, കയ്യിൽ ഒരു വലിയ കവറും ഒരു ഫ്ലാസ്കും. നടക്കാൻ സാധ്യതയുള്ള സംഭവങ്ങളുടെ കോമ്പിനേഷൻസ് ആലോചിച്ചപ്പഴേ അവന്റെ നല്ല ജീവൻ പോയി.. പരിഭ്രമം മറച്ചുവെച്ച് അവൻ ചോദിച്ചു: " എങ്ങോട്ടാ രണ്ടാളും കൂടെ ഇപ്പൊ?" "രമേടമ്മക്ക് നല്ല സുഖമില്ല മോനെ.. സോഡിയം കുറഞ്ഞു പോയി കുഴഞ്ഞു വീണത്രെ.. ഇപ്പഴാ വീട്ടിലേക്ക് വിളിച്ചത്.. ആശുപത്രിയിൽ ഇവൾ രാത്രി ഇരിക്കേണ്ടി വരും. കൊണ്ട് ചെന്നാക്കി ഞാൻ രാത്രി ആവുമ്പഴേക്ക് ഇങ്ങെത്തും. നിന്റമ്മ വിളിച്ചിരുന്നു.. ചക്ക നീ പിള്ളേരുടെ കയ്യിൽ കൊടുത്തേക്ക്.. ഞങ്ങളിറങ്ങുകാ.. പോവണ്ടതല്ലേ.. ബസ് വരാറായി.. അവരോട് യാത്ര പറഞ്ഞു വിറയ്ക്കുന്ന കാൽവെയ്പുകളോടെ അവൻ വീട്ടിന്റെ പൂമുഖത്തേക്ക് കയറി.. അവിടെ ദാ ഒരുത്തി കസേരയിൽ കാലും കയറ്റി ഇരിക്കുന്നു. നിഖിലിനെ കണ്ടപാടെ ക്ളീഷേ ഡയലോഗ്. "ഹാ കുട്ടേട്ടാ, എത്ര നാളായി കണ്ടിട്ട്? ഇങ്ങോട്ടുള്ള വഴിയൊക്കെ മറന്നോ?" കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് എവിടുന്നോ ആരോ പറയാൻ തുടങ്ങി.. നെഞ്ചിടിപ്പ് കൂടി. "അത് ഞാൻ... 'അമ്മ.. ചക്ക തരാൻ പറഞ്ഞിട്ട്.. മറ്റവളെവിടെപ്പോയി?" "ചേട്ടത്തി വിളിച്ചിരുന്നു കുട്ടേട്ടൻ വരുംന്ന് പറഞ്ഞിട്ട്.. ശ്യാമ കുളിച്ചോണ്ടിരിക്ക്യാ.. ബാത്റൂമിലാ.. കുട്ടേട്ടൻ ഇരിക്ക്, ഞാൻ ചായ എടുക്കാ" അപ്പൊ ഇത് ശാരി ആണെന്ന് മനസിലായി. ഭാഗ്യം, ആ കൺഫ്യൂഷൻ മാറി.. എന്നിട്ടും സമാധാനക്കേട് മാറുന്നില്ല.. എവിടെയോ ഒരു ആന്തൽ പോലെ.. പെണ്ണാണെങ്കിൽ മുഖത്ത് നിന്ന് കണ്ണ് പറിക്കുന്നുമില്ല.. "ചായ ഒന്നും വേണ്ട.. ഞാനിറങ്ങട്ടെ.... .. ക്ലബ്ബിൽ പോവാനുണ്ട്.. ശരി എന്നാൽ..." "അങ്ങനെ പറയല്ലേ കുട്ടേട്ടാ.. ചായ കുടിച്ചിട്ട് പോയാൽ മതി..
💬 Comments
View all comments