0%

Chapter Title : ഇരു മുഖന്‍ 1 [Antu Paappan]

Author : Kambikathakal Read All Parts 575

കേട്ടതും അവൾ ഒന്ന് ഞെട്ടി അവൾ കുഞ്ഞിനെ പോയി എടുത്തു, എടുത്തപ്പോഴേ അവൻ കരഞ്ഞു എന്റെയും അമ്മേടെയും നെഞ്ചു ഒരുപോലെ ഇടിക്കാൻ തുടങ്ങി. ജാനുമ്മ നിന്നെ താഴെ ഇട്ടോടാ നമുക്ക് അമ്മക്ക് നല്ല അടി കൊടുക്കാമെ. എന്ന് പറഞ്ഞുചേച്ചി അവനെ കൊഞ്ചിച്ചു. അതല്ലാതെ ഞങ്ങൾ ശങ്കിച്ച പോലെ ഒന്നും അവൾ അമ്മേ പറഞ്ഞില്ല. അമ്മയുടെ നിപ്പു കണ്ടിട്ടാവണം അവൾ വന്നു അമ്മേ സമാധാനിപ്പിച്ചു. എനിക്ക് അതൊരു വലിയ ആശ്വാസം ആയിരുന്നു. എന്റെ അമ്മേ ആരേലും എന്തെങ്കിലും പറഞ്ഞാ എനിക്ക് അത്രമാത്രം വേദനിച്ചിരുന്നു. ഞാൻ അവളെ നന്ദിയോടെ നോക്കി.

“”ഹരിക്ക് കൊടുക്കണോ അടി””


എന്ന് മോനോട് ചോദിക്കുന്ന കെട്ടു എന്നിട്ട് എന്നെ പതിയെ ഒന്ന് തല്ലി കാണിച്ചു, അവന്റെ ആ ചിരി യിൽ ഞാനും എല്ലാം മറന്നു നിന്നുപോയി. അതിനു ശേഷം ആര്യ എന്നിലേക്ക് അടുക്കുന്നപോലെ ഒരു തോന്നൽ.അതിൽ പിന്നെ ഞാൻ ആര്യേച്ചിയെ ശ്രെദ്ധിക്കാൻ തുടങ്ങിയിരുന്നു , ആര്യേച്ചി എന്റെ അമ്മയോട് കാണിക്കുന്ന സ്നേഹം പലപ്പോഴും എനിക്ക് പോലും അസൂയ ഉണ്ടാക്കാൻ തുടങ്ങി യിരിക്കുന്നു.പണ്ട് ആര്യേപ്രേമിച്ചകാലത്ത് ഏറ്റവും പേടിച്ച ഒരു വിഷയംആയിരുന്നു ഇത്. എനിക്ക്  ഇനി എങ്ങാനും അവളെ കെട്ടാൻ പറ്റിയാൽ അവൾ അന്ന് എന്നോട് കാണിക്കുന്ന അവഗണന അമ്മയോടും കാണിക്കുമോ?. ഞാൻ എന്റെ ഇഷ്ടം തുറന്നു പറയാത്ത തിന്റെ കാരണങ്ങളിൽ ഒന്നും ഇതായിരുന്നു. അന്നേ എന്റെ ഇഷ്ടം അവളോട്‌ പറയേണ്ടിരുന്നു. ഇനി പറഞിട്ട് എന്താ കാര്യം ഭദ്രൻ കൊണ്ടോയില്ലേ എന്റെ പെണ്ണിനെ. എന്റെ പെണ്ണ്. അങ്ങനെ ചിന്തിച്ചപ്പോൾ മനസ്സിൽ ഒരു സുഖം.

ദിവസങ്ങൾ കഴിഞ്ഞു എനിക്ക് ഇപ്പൊ

💬 Comments

View all comments