Chapter Title : ഇരു മുഖന്‍ 2 [Antu Paappan]
ദേഹതെല്ലാം ചോര, എന്‍റെ ഷര്‍ട്ട് ചോരയില്‍ കുതിര്‍ന്നു പിന്നെ പുറത്തേക്ക് ചോര ഒഴുക്കിക്കൊണ്ടേ ഇരിക്കുന്നു.
“”എന്‍റെ തന്നെ ചോരയ്യാണോ?“”
അന്ന് മുറിവ് കണ്ടേടുത്തു ഞാനിപ്പോ തടവി നോക്കി . അതേ എന്‍റെ തന്നെ, അവിടോക്കെ ഇപ്പോള്‍ തഴമ്പുകള്‍ അനുഭവ പ്പെടുന്നുണ്ട്.
ഓര്‍മകളുടെ കുത്തൊഴുക്ക് എന്‍റെ ശിരസിലേക്ക് ഇരച്ചു കേറി വരുന്നു. ഞാന്‍ മറന്നുപോയ എല്ലാ മുഖങ്ങളും എന്‍റെ മുന്നില്‍ തെളിഞ്ഞു. എന്‍റെ പകയും പ്രതികാരവും തോല്‍വിയും എല്ലാം. ഞാന്‍ ഇതൊക്കെ എങ്ങനെ മറന്നു രാവുണ്ണിയെ എങ്ങനെ ഞാന്‍ മറന്നു, അവന്റെ രണ്ടു മക്കളെയും ഞാന്‍ മറന്നു.
“”അരുണിമ....”’’
ആരയോ തിരയുന്ന പോലെ കോണി പടികള്‍ ഞാന്‍ ഇറങ്ങിയതിന്റെ ഇരട്ടി വേഗത്തില്‍ ഓടി മുകളില്‍ കയറി. എന്നാല്‍ എനിക്ക് ആ വേഗത്തില്‍ മുന്നോട്ട് പോകാന്‍ എനിക്ക് ആയില്ല . ശ്വാസം മുട്ടുന്നപോലെ ഹൃദയത്തിന്റെ മിടുപ്പ്കള്‍ എനിക്കിപ്പോ അറിയാം.
ഞാന്‍ മുകളിലെ മുറിയിലെ ആ ഭിത്തിയില്‍ കൈ കുത്തി തല ഭിത്തിയില്‍ മുട്ടിച്ചു നിന്നു. പതിയെ എനിക്ക് ചുറ്റും ഉള്ള ഭൂമിയുടെ ആട്ടം നിലച്ചു. എവിടുന്നോ ആ മുറിയിലെക്കു വെട്ടം പരന്നു. വാതില്‍ തുറന്നു തന്നെ കിടപ്പുണ്ട്. ഞാന്‍ ഭിത്തിയില്‍ തപ്പി തപ്പി പുറത്തേക്കു ഇറങ്ങി. എനിക്ക് ഇത്രയും നേരം തോന്നിയ ശ്വാസംമുട്ടല്‍ അല്പം കുറഞ്ഞിരിക്കുന്നു.
ഞാന്‍ പത്തായപുരയില്‍ നിന്ന് നേരേ വന്നത് അച്ഛന്റെയും ചേട്ടന്റെയും അസ്ഥിതറയിൽ ആയിരുന്നു. ഞാന്‍ നന്നായി ഭയന്നിരുന്നു അതാകാം അവരുടെ അടുത്ത് തന്നെ അഭയം പ്രാപിച്ചത്. ആരോ അവിടെല്ലാം വൃത്തി ആകിയിട്ടിട്ടുണ്ട് എന്നാലും പുതിയ നാമ്പുകൾ മുളക്കുന്നു. എന്നെ ഏറെ ഞെട്ടിക്കുന്ന ഒരു കാഴ്ച ആണ് വീണ്ടും കണ്ടത്. T രാമചന്ത്രന്റെ അസ്ഥിതറക്ക് അടുത്തുള്ള ആ ചെറിയ തറയിലെ പേര് ‘’വിഷ്ണു ഭദ്രൻ” എന്ന് എഴുതിയിരിക്കുന്നു.
“”ഭദ്രന്‍ ...””
വീണ്ടും തല കറങ്ങുന്നപോലെ തോന്നി ഞാൻ അവിടെ നിലത്ത് ഇരുന്നു . എവിടുന്നോ വന്ന മഴ മേത്തു വീണപ്പോൾ ആണ് ഞാൻ ഉണരുന്നത്. എന്നാലും ഏറെകുറെ മരവിച്ചുപോയ അവസ്ഥയാണ്. ഇരുണ്ട ആകാശം മഴ ഇരച്ചു വരുന്നു.
“”ഭദ്രൻ…. ഏട്ടൻ…വിഷ്ണുവേട്ടൻ….””ഞാന്‍ എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു
ഞാൻ ആ മഴയിൽ
💬 Comments
View all comments