Chapter Title : ഇരു മുഖന്‍ 2 [Antu Paappan]
അച്ഛന് മടിയിൽ ചാരി ഇരുന്നു. മഴ തകർത്തു പെയ്യുന്നുണ്ട് എനിക്ക് മരവിപ്പ് കൂടി കൂടി വന്നു. ഞാൻ എഴുന്നേറ്റു കോലായിലേക്ക് പോയി ഷര്‍ട്ട് ഊരി ഒരു മൂലക്കിട്ടു. കൈ വെച്ച് മുടിയും മുഖവും ഒന്ന് വടിച്ചു വെള്ളം കളഞ്ഞു എന്നിട്ടാ കൈ കുടഞ്ഞു . ആ കുഴിമാടത്തിലേക്ക് തന്നെ നോക്കി കോലായിലെ അര ഭിത്തിയിലെ തൂണില്‍ ചാരി ഇരുന്നു. നന്നായി പേടിച്ചിരിക്കുന്നു ക്ഷീണവും തോന്നുന്നു അപ്പൊ ഭദ്രൻ ഏട്ടൻ ആണോ? എട്ടന് ഭദ്രൻ എന്നൊരു വാല് ഉണ്ടായിരുന്നോ ? അത് ഏട്ടന്‍ ആയിരുന്നെങ്കില്‍ ഞാന്‍ മനസാലെ ആഗ്രഹിച്ചു.
ഒരു ദീര്‍ഖ നിശ്വാസം, എന്റ മുഖത്തൊരു ചെറു പുഞ്ചിരി വിടര്‍ന്നെങ്കിലും കണ്ണുകള്‍ നിറഞ്ഞൊഴുകികൊണ്ടിരുന്നു. എന്‍റെ ബോദമനസ് ഓര്‍മ്മകള്‍ക്കിടയിലേക്ക് മറഞ്ഞു.
“”ഏട്ടന്‍....””
ചില തിരിച്ചറുവുകള്‍ അങ്ങനെയാ പഴയതെല്ലാം ഓര്‍മിപ്പിചോണ്ടിരിക്കും. എല്ലാ അനുജന്‍മാരെയും പോലെ അച്ഛന്‍ എനിക്ക് അഭിമാനവും ചേട്ടന്‍ അഹങ്കരവുമായിരുന്ന കാലം.
അവനെ പറ്റി പറഞ്ഞാല്‍ അന്ന് ഞാന്‍ സൈക്കിള്‍ ഒക്കെ ചവിട്ടാന്‍ പഠിപ്പിക്കുന്ന സമയത്ത് ആള് പുറകില്‍ പിടിച്ചോണ്ട് നടക്കും . പതിയെ നമ്മള്‍ അറിയാതെ അവന്‍ കയ്യെടുക്കും. അവന്‍ കൂടെ ഉണ്ടെന്ന വിശ്വാസത്തില്‍ അല്‍പ്പ ദൂരം ഞാന്‍ ചവുട്ടും. വല്ല കല്ലോ മറ്റോ വഴിയില്‍ വരും ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അവന്‍ പിറകില്‍ കാണില്ല. ഞാന്‍ അതോടെ താഴെ വീഴും. അവന്‍ അപ്പൊഴേക്കും ഓടിവന്നു പൊക്കി എടുക്കും, മുറിവൊ മറ്റോ ഉണ്ടോന്നുനോക്കും. ഇനി ഉണ്ടേലും ഇല്ലേലും അവന്‍ ഒറ്റ ചിരിയ. അപ്പൊ എനിക്ക് കരച്ചില്‍ വരും. പിന്നെ അവന്‍റെ ഒരു ടയലോഗാ
“”ഡാ ഒന്നും പറ്റിട്ടില്ലട്ടോ, ഞാന്‍ കരുതി നീ ഉടഞ്ഞു വാരി എന്ന്, അല്ലാ ഇത്രയും ദൂരം ഒറ്റക്ക് ചിട്ടിയോ നീ , ഞ കരുതിയത് കയ്യെടുക്കുമ്പോതന്നെ വീഴുന്നാ, ആഹ സൈക്കിള്‍ പടിച്ചല്ലോട . ഇനി ഇപ്പൊ അമ്മായിടെ വീട്ടില്‍ലൊക്കെ പോകുമ്പോ എന്നെ ഇരുത്തി ചവിട്ടാന്‍ ആളാ യി“”
വീണതിനെ ഓര്‍ത്തു കരയണോ അവനെ ഇരുത്തി ചവിട്ടാന്‍ പോണ ഓര്‍ത്തു സന്തോഷിക്കണോ എന്നറിയാത്ത അവസ്ഥ. കൂടെ നടന്നാല്‍ എപ്പോവേണേലും പണി കിട്ടും പക്ഷെ വീണാല്‍ താങ്ങാന്‍ അവന്‍
💬 Comments
View all comments