Chapter Title : ഇരു മുഖന്‍ 2 [Antu Paappan]
വീണപ്പോൾ ആണ് ഞാൻ ഉണരുന്നത്. എന്നാലും ഏറെകുറെ മരവിച്ചുപോയ അവസ്ഥയാണ്. ഇരുണ്ട ആകാശം മഴ ഇരച്ചു വരുന്നു.
“”ഭദ്രൻ…. ഏട്ടൻ…വിഷ്ണുവേട്ടൻ….””ഞാന്‍ എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു
ഞാൻ ആ മഴയിൽ അച്ഛന് മടിയിൽ ചാരി ഇരുന്നു. മഴ തകർത്തു പെയ്യുന്നുണ്ട് എനിക്ക് മരവിപ്പ് കൂടി കൂടി വന്നു. ഞാൻ എഴുന്നേറ്റു കോലായിലേക്ക് പോയി ഷര്‍ട്ട് ഊരി ഒരു മൂലക്കിട്ടു. കൈ വെച്ച് മുടിയും മുഖവും ഒന്ന് വടിച്ചു വെള്ളം കളഞ്ഞു എന്നിട്ടാ കൈ കുടഞ്ഞു . ആ കുഴിമാടത്തിലേക്ക് തന്നെ നോക്കി കോലായിലെ അര ഭിത്തിയിലെ തൂണില്‍ ചാരി ഇരുന്നു. നന്നായി പേടിച്ചിരിക്കുന്നു ക്ഷീണവും തോന്നുന്നു അപ്പൊ ഭദ്രൻ ഏട്ടൻ ആണോ? എട്ടന് ഭദ്രൻ എന്നൊരു വാല് ഉണ്ടായിരുന്നോ ? അത് ഏട്ടന്‍ ആയിരുന്നെങ്കില്‍ ഞാന്‍ മനസാലെ ആഗ്രഹിച്ചു.
ഒരു ദീര്‍ഖ നിശ്വാസം, എന്റ മുഖത്തൊരു ചെറു പുഞ്ചിരി വിടര്‍ന്നെങ്കിലും കണ്ണുകള്‍ നിറഞ്ഞൊഴുകികൊണ്ടിരുന്നു. എന്‍റെ ബോദമനസ് ഓര്‍മ്മകള്‍ക്കിടയിലേക്ക് മറഞ്ഞു.
“”ഏട്ടന്‍....””
ചില തിരിച്ചറുവുകള്‍ അങ്ങനെയാ പഴയതെല്ലാം ഓര്‍മിപ്പിചോണ്ടിരിക്കും. എല്ലാ അനുജന്‍മാരെയും പോലെ അച്ഛന്‍ എനിക്ക് അഭിമാനവും ചേട്ടന്‍ അഹങ്കരവുമായിരുന്ന കാലം.
അവനെ പറ്റി പറഞ്ഞാല്‍ അന്ന് ഞാന്‍ സൈക്കിള്‍ ഒക്കെ ചവിട്ടാന്‍ പഠിപ്പിക്കുന്ന സമയത്ത് ആള് പുറകില്‍ പിടിച്ചോണ്ട് നടക്കും . പതിയെ നമ്മള്‍ അറിയാതെ അവന്‍ കയ്യെടുക്കും. അവന്‍ കൂടെ ഉണ്ടെന്ന വിശ്വാസത്തില്‍ അല്‍പ്പ ദൂരം ഞാന്‍ ചവുട്ടും. വല്ല കല്ലോ മറ്റോ വഴിയില്‍ വരും ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അവന്‍ പിറകില്‍ കാണില്ല. ഞാന്‍ അതോടെ താഴെ വീഴും. അവന്‍ അപ്പൊഴേക്കും ഓടിവന്നു പൊക്കി എടുക്കും, മുറിവൊ
💬 Comments
View all comments