Chapter Title : ഇരു മുഖന്‍ 2 [Antu Paappan]
തീരും മുന്നേ തന്നെ എന്നെ വലിചിഴച്ചു കൊണ്ട് അമ്മായി പോയി. ഗോപനുമായി ഞാന്‍ അന്നേ ദിവസം കണ്ടത്തിലെ കളികളില്‍ മുഴുകി.
അന്ന് ഞാനും ഏട്ടനും തിരിച്ചു വീട്ടില്‍ വരുമ്പോള്‍ പുള്ളി ഭയങ്കര സന്തോഷത്തിലായിരുന്നു, അവളെ തോപ്പിച്ചു കാണും എന്ന് എനിക്ക് ഉറപ്പായിരുന്നു.
“”എന്താടാ ചിരിക്കുന്നെ “” ഞാന്‍ ചോദിച്ചു “”ഒന്നും ഇല്ലടാ ശ്രീ കുട്ടാ “” “”ജയ്ച്ചോ അതോ തോറ്റോ”” “”ഞാന്‍ തോക്കോ. അവളെ തോപ്പിച്ചു എന്‍റെ ആഗ്രഹവും സാദിച്ചു. “” “”ആഗ്രഹമോ “” ഞാന്‍ അത്ഭുതപ്പെട്ടു
അപ്പൊ ആണ് അവനു അമളി പിടി കിട്ടിയത് എന്തോ എന്നോട് പറയാന്‍ പാടില്ലഞ്ഞത് പറഞ്ഞു . അവന്‍ വല്ലാണ്ടു കിടന്നു ഉരുണ്ടു. അവസാനം അവന്‍ നിവര്‍ത്തി ഇല്ലാതെ പറഞ്ഞു.
“”എന്നെ ഇഷ്ടം ആന്നു പറഞ്ഞു”” “” ആരു ആര്യേ ച്ചിയോ””
അവന്‍ വീണ്ടും ഉരുണ്ടു കളിച്ചു പിന്നെ അവസാനം ""ആ..."" ന്ന് പറഞ്ഞു
“”ഉമ്മ വെച്ചോ”” ഞാന്‍ ചോദിച്ചു
ഇഷ്ടം പറഞ്ഞാല്‍ അപ്പൊ ഉമ്മ വെക്കും എന്നയിരുന്നു എന്‍റെ മനസ്സില്‍ ഏതോ സിനിമയില്‍ നിന്നു എന്‍റെ കുഞ്ഞു മനസ്സില്‍ കേറിയതാ.അവന്‍ വെച്ചു എന്ന് സമ്മതിച്ചു.
എന്‍റെ മനസിന്‍റെ ഏതോ കോണില്‍ കുശുമ്പ് തല പൊക്കി. ഒരു ഗെയിം തോപ്പിച്ചപ്പോഴെ ഇഷ്ടം ആണെന്ന് പറഞ്ഞോ അവള്‍. എനിക്ക് കിട്ടണ്ട ഉമ്മ മേടിച്ചിട്ട് നിക്കുന്നു അവന്‍.
ഞാന്‍ അന്ന് തീരുമാനം എടുത്തു അവന്റെ പോലെ എനിക്കും ഒരു മുറപ്പെണ്ണ്‍ വേണം പിറ്റേന്ന് ഞാന്‍ കാര്യം നേരെ അമ്മായിയോട് പറഞ്ഞു
“”എനിക്കും ഒരു മുറപ്പെണ്ണ്‍നെ വേണം”” “”എന്തിനാ ടാ ശ്രീ നിനക്ക് ഇപ്പൊ മുറപ്പെണ്ണ്‍”” “”ഉമ്മ വെക്കാന”” “”ഉമ്മ വെക്കാനോ”” “”ആ ആര്യേച്ചി വിഷ്ണു വെട്ടനെ ഉമ്മ വെച്ച പോലെ എനിക്കും വെക്കാന “”
ഉണ്ണി മനസ്സില്‍ കള്ളം ഇല്ലല്ലോ, അന്ന് ആര്യേച്ചിക്കു കിട്ടിയ അടിക്ക് കണക്കില്ലരുന്നു.
അവര്‍ രണ്ടു പേരും എന്നോട് മിണ്ടാതെ ആയി. അന്ന് തിരിച്ചു വീട് വരെ ഞാന്‍ നടന്നു. അല്ല അവന്‍ എന്നെ നടത്തി.വീട്ടില്‍ വന്നപ്പോള്‍ എല്ലാം ഞാന്‍ അച്ഛനോട് പറഞ്ഞു കൊടുത്തു അച്ഛന്‍ ചിരിച്ചേ ഉള്ളു. പക്ഷേ
💬 Comments
View all comments