Chapter Title : ഇരു മുഖന്‍ 3 [Antu Paappan]
പോലും ആര്യ ജയിചിരുന്നില്ല. ആര്യക്ക് പലപ്പോഴും വിഷ്ണു മുന്നില്‍ ഇരുന്നു കളിക്കണ പോലെ തോന്നി.
ഓരോ കളി കഴിയുമ്പോഴും “”അച്ചു തോറ്റൂ”” , “”അച്ചു വീണ്ടും തോറ്റൂ”” എന്നൊക്കെ പറഞ്ഞു തുടങ്ങി അവന്‍. അവന്‍ സംസാരിക്കുന്നത് ശ്രെദ്ധിച്ച അമ്മായും അവരോടൊപ്പം കൂടി. എന്നാല്‍ ഓരോ വെട്ടം അച്ചു എന്ന് പറയുമ്പോഴും ആര്യ അവനെ “ആര്യേച്ചി” എന്ന് വിളിക്കാന്‍ തിരുത്തിക്കൊണ്ടേ ഇരുന്നു.
അഞ്ചാറ് പ്രവിശം ആയപ്പോലെ അവള്‍ അവനെ ശക്തമായി തന്നെ വിലക്കി.
""ആര്യേച്ചി ന്ന് വിളിക്കണം എന്ന് പറഞ്ഞു ഞാൻ "" ""അവൻ കുഞ്ഞല്ലേ.... പോട്ടെടാ അച്ചൂന്ന് വിളിച്ചോടാ അവൾ ഒന്നും പറയില്ല"" ലക്ഷിമിയമ്മ അവന്റെ അമ്മായി അവനെ സപ്പോര്‍ട്ട് ചെയ്തു. ""അന്ന് ഞാൻ വിഷ്ണുവേട്ടനെ ചേട്ടാന്ന് വിളിക്കാഞ്ഞതിന് എനിക്ക് അടി വാങ്ങി തന്നതല്ലേ ഇവൻ എന്നെയും ചേച്ചിന്നു വിളിച്ച മതി""
ശ്രീ ഒന്നും മിണ്ടാതെ അവിടെ നിന്നും എഴുന്നേറ്റു പോയി.
""നിന്നോട് പറഞ്ഞിട്ടില്ലേ അവന്റെ മുന്നിൽ വെച്ചു വിഷ്ണുന്റെ കാര്യം പറയല്ലെന്നു., വല്ലച്ചതിയും അവൻ ഒന്ന് സംസാരിച്ചു തുടങ്ങിതാരുന്നു അപ്പോഴാ അവടെ ഒരു ചട്ടംപഠിപ്പിക്കൽ, അവന്‍ കുഞ്ഞല്ലേടി അവന്‍ ഇപ്പൊ അങ്ങനെ വിളിച്ചാല്‍ നിനക്കെന്താ? "" ""അവൻ എന്നെ വിളിച്ചപ്പോ വിഷ്ണുവേട്ടൻ.... ഏട്ടൻ വിളിക്കണ പോലെയാ എനിക്ക് തോന്നിയത് "" ""മോളെ അച്ചൂ....."" "" പറ്റണില്ലമ്മേ, അവന്റെ നിപ്പും സംസാരവും കാണുമ്പോ ചേട്ടൻ എന്റെ മുൻപിൽ നിക്കണപോലെയാ തോന്നുന്നേ.ആ വിളിയുടെ എനിക്ക് പറ്റണില്ലമ്മേ "" ലക്ഷ്മിയമ്മ അവളെ കെട്ടി പിടിച്ചു കരഞ്ഞു.
പെട്ടെന്ന് ടാക്സി ഒന്ന് കുലുങ്ങി
“”മോളെ എത്താറായി””
ജാനകിഅമ്മ അവളെ എഴുന്നേല്‍പ്പിച്ചു .
“”എന്‍റെ കുഞ്ഞു ഇന്നലെ ഉറങ്ങിയില്ലെടി. അതാ ഞാനും വിളിക്കഞ്ഞത്. മോനെ ആ വലത്തോട്ട് കിടക്കുന്ന റോഡില്‍ പോ. അവിടുന്ന് നാലാമത്തെ വീട്“”
അമ്മ ഡ്രൈവറോട് വഴി പറഞ്ഞു കൊടുത്തു
അതേ സമയം ശ്രീ ഹരിയുടെ സ്വൊന്തം തറവാട് വീട്ടില്‍.
അരുണിമയെ കണ്ടു പിടിക്കണം , അതിപ്പോ എങ്ങനാ അവളുടെ പേരും നാലഞ്ചു വര്‍ഷത്തിനു മുന്‍പുള്ള രൂപവും മാത്രം അറിയാം . അതും വെക്തമല്ല. രാവുണ്ണിയുടെ വീട്ടില്‍ കയറി ചെന്നല്ലോ? വേണ്ട
💬 Comments
View all comments