Chapter Title : ഇരു മുഖന്‍ 3 [Antu Paappan]
കുട്ടികാലത്തേക്കു പോയിരുന്നു.
ആര്യയുടെ ഓര്‍മയിലെ കുട്ടികാലം
“”അവൻ എന്താ ഇപ്പോ ഇങ്ങനെ എല്ലാവരെയും പേടിച്ചു പേടിച്ചു. പണ്ട് അങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ അവൻ . വിഷ്ണു ഏട്ടനും അവനും പിന്നെ... ഞാനും. എന്ത് രസമായിരുന്നു . അവര് പോയിട്ട് ഇപ്പൊ ആറു മാസം ആയില്ലേ അച്ഛാ. ഒരിക്കൽ പോലും അവൻ കരയുന്നതു ഞാൻ കണ്ടിട്ടില്ല. അവൻ ഒന്നു കരഞ്ഞിരുന്നെൽ എല്ലാം മാറുമായിരുന്നു അല്ലേ അച്ചാ.”” ആര്യ അച്ഛനോടായ്തിരക്കി. “”ഹ്മ്മ് മോളെ നമ്മളവന് ചികിത്സ ഒക്കെ കൊടുക്കുന്നുണ്ടല്ലോ, ആനി ഡോക്ടർ പറഞ്ഞേക്കുന്നത് ഷോക്കിന്റെ ആണെന്നാ, അന്ന് അതൊക്ക അവൻ കണ്ടു പേടിച്ചിട്ടുണ്ട്., വാതുറന്നു എന്തേലും മിണ്ടിയാൽ അല്ലേ എന്താന്നറിയൂ. മോള് പോയി അവന്റെ കൂടി ഇരുന്നോ സൂക്ഷിച്ചോണം അവനെ കേട്ടോ.””
അവളെ പറഞ്ഞു ഹരീടെ അടുത്ത് വിട്ടിട്ടു ആര്യയുടെ അച്ഛൻ അമ്മയോട്
“”ജാനകിയും ഇതുവരെ ആയിട്ടില്ല ല്ലേ ലക്ഷ്മിയേ, അവളവിടെ പോകുവാ എന്നും പറഞ്ഞു നിക്കുവാ, അവളും നമ്മുടെ കയ്യിന്നു പോകോടി?, “” “”ജാനകി ഇപ്പൊ അവിടെ പോയിട്ട് എങ്ങനെ ജീവിക്കണന്നാ പറയണേ?. അവൾ ഇവിടെ നിക്കട്ടെ, എനിക്ക് പേടി ശ്രീ യെ ഓർത്താ അവനു ഒരു മാറ്റം ഉണ്ടായിരുന്നേൽ!.. അച്ചൂനും അത് കണ്ട് സങ്കടാ. അവര് മൂന്നും ഒന്നിച്ചു കളിച്ചു നടന്നതല്ലേ “”
“”അവൻ പേടിച്ചിട്ടിട്ടാ പതിയെ മാറുന്ന ആനി ഡോക്ടർ പറഞ്ഞേ “”
“”ആനി ഡോക്ടർ ക്കെന്തറിയാം അവനെ വല്ല നല്ല സൈക്കാളജിസ്റ്റിന്റെ അടുത്തു കൊണ്ടൊണതല്ലേ നല്ലത്”” “”കോട്ടയത്ത് ഉണ്ണികൃഷ്ണൻന്ന് ഒരു സൈക്കോളജിസ്റ്റ് ഉണ്ട് അയാള് കൊള്ളാന്നു മനക്കലെ ചന്ദ്രൻ പറഞ്ഞു ഒന്ന് കൊണ്ടോയലോന്നാ ഞാൻ
💬 Comments
View all comments