0%

Chapter Title : ഇരു മുഖന്‍ 3 [Antu Paappan]

Author : Kambikathakal Read All Parts 431

അവനെ ഉമ്മ കൊണ്ട് മൂടി. അവളുടെയും കണ്ണു നിറഞ്ഞോഴുകുന്നുണ്ടായിരുന്നു. കുറച്ച്‌ നേരം അവര്‍ അവിടെ ചിലവഴിച്ചു. അപ്പൊഴേക്കും അച്ഛന്‍ അവരെ തിരക്കി പുറതെക്ക് വന്നു. എന്തോ അവന്‍ അവളോട്‌ സംസാരിച്ചത് ഒന്നും അവള്‍ ആരോടും പറഞ്ഞില്ല.

ആ ഹോസ്പിറ്റലിന്റെ അടുതുന്നുള്ള കടയില്‍ നിന്നു രണ്ടാള്‍കും നല്ല മസാലദോശ വാങ്ങികൊടുത്തു. അവിടെങ്ങളില്‍ മാത്രം കണ്ടുവരുന്ന ഒരു പലഹാരവും അവര്‍ക്ക് വാങ്ങി കൊടുത്തു. അച്ചു കൂടുതലും ശ്രീയെ കഴിപ്പിച്ചു. അവര്‍ തിരിച്ചു നാട്ടിലേക്കു വണ്ടികയറി.

വീട്ടില്‍ വന്നപാടെ അവന്‍ അച്ചുവിന്‍റെ ചെസ്സ് ബോര്‍ഡ് എടുത്തുകൊണ്ടു വന്നു അവളുടെ കയ്യില്‍ കൊടുത്തു. അവന്റെ ഈ പെരുമാറ്റം അവനിന്‍ എന്തോ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് ആര്യക്ക്‌ തോന്നല്‍ ഉണ്ടാക്കി. അവളും കരുക്കള്‍ നിരത്തി കളിയ്ക്കാന്‍ ഇരുന്നു. ശ്രീയുമായി അവള്‍ ആദ്യമായിട്ടാണ് ചെസ്സ്‌ കളിക്കുന്നത്. എങ്കിലും അവന്റെ നീകങ്ങളും ഓരോ കരുക്കളും പിടിക്കുന്നത്‌ പോലും വിഷ്ണു വെട്ടാന്‍ ചെയ്യുന്ന പോലെ അവള്‍ക്കു തോന്നി. അന്നേ ദിവസം ഒറ്റ കളിയില്‍ പോലും ആര്യ ജയിചിരുന്നില്ല. ആര്യക്ക്‌ പലപ്പോഴും വിഷ്ണു മുന്നില്‍ ഇരുന്നു കളിക്കണ പോലെ തോന്നി.

ഓരോ കളി കഴിയുമ്പോഴും “”അച്ചു തോറ്റൂ”” , “”അച്ചു വീണ്ടും തോറ്റൂ”” എന്നൊക്കെ പറഞ്ഞു തുടങ്ങി അവന്‍. അവന്‍ സംസാരിക്കുന്നത് ശ്രെദ്ധിച്ച അമ്മായും അവരോടൊപ്പം കൂടി. എന്നാല്‍ ഓരോ വെട്ടം അച്ചു എന്ന് പറയുമ്പോഴും ആര്യ അവനെ “ആര്യേച്ചി” എന്ന് വിളിക്കാന്‍ തിരുത്തിക്കൊണ്ടേ ഇരുന്നു.

അഞ്ചാറ് പ്രവിശം ആയപ്പോലെ അവള്‍ അവനെ ശക്തമായി തന്നെ വിലക്കി.

""ആര്യേച്ചി ന്ന് വിളിക്കണം എന്ന് പറഞ്ഞു ഞാൻ "" ""അവൻ കുഞ്ഞല്ലേ....

💬 Comments

View all comments