Chapter Title : ഇരു മുഖന്‍ 3 [Antu Paappan]
വന്നു ആ വാതിക്കൽ തല കുനിച്ചു നിന്നു.
“’അച്ചൂ..... ആഹ് വന്നാരുന്നോ... ഇതെന്താ ഈ ഉണ്ടാക്കി വെചെക്കുന്നത്, മനുഷന് തിന്നാന്‍ അല്ലെ നീ...? “”
അവൻ ഒന്ന് നിർത്തി അവൾ ഒന്നും മിണ്ടണില്ല.
“”എന്താത്?....“”അവൻ വീണ്ടും ഗൌരവത്തോടെ ചോദിച്ചു എന്നാല്‍ അവള്‍ക്കു ഒരു പ്രതികരണവും ഇല്ല. “”നീ ഇതൊന്നു നാക്കിൽ വെച്ചു നോക്കടി “”
അവൾ അതേ നിപ്പ് തന്നെ. ഇപ്പൊ അണപൊട്ടും എന്ന നിലയിൽ അവളുടെ മുഖവും കണ്ണും മാറിയിരുന്നു. അവൾ കൈമുട്ടു കൊണ്ട് കണ്ണു തുടച്ചു.
“”നീ എന്തിനാ ഇപ്പൊ കരയുന്നെ? ഇതൊന്നു തൊട്ട് നാക്കിൽ വെച്ചു നോക്ക്...... നോക്കാൻ “”
അവൾ പേടിച്ചു വിറച്ചു അൽപ്പം എടുത്തു കഴിച്ചു നോക്കി
“”ഉപ്പുണ്ടോ?.... ഉണ്ടോന്ന് “” “”മ്മ് “” അവൾ മൂളി “”എന്താ? കേട്ടില്ല.. വാ തുറന്നു പറയാൻ”” “”ഉണ്ട് “” അല്‍പംപകപ്പോടെ അവള്‍ പറഞ്ഞു “”നീ പറഞ്ഞാല്‍ മതിയോ, എനിക്ക് വിളമ്പിയതിൽ കൂടെ നോക്കടി.””
അവൾ വീണ്ടും കുനിഞ്ഞു അൽപ്പം എടുത്തുക്കാൻ തുടങ്ങിയതും ഭദ്രൻ അവളുടെ മുഖം പിടിച്ചു അവനു നേരേ തിരിച്ചു. എന്നിട്ട് മുഖത്തേക്ക് ഊതി
“”മണം ഉണ്ടോ?””
അവൾ ഒന്നും മിണ്ടിയില്ല. ഭദ്രൻ ചാടി എഴുന്നേറ്റു അവൾക്കു നേരേ നിന്നു, അവൾ ഒരു സ്റ്റെപ്പ് പുറകോട്ടു വെച്ചു. ഭദ്രൻ അവളുടെ മുഖത്തേക്ക് നോക്കി. അവൾ മുഖം വെട്ടിതിരിച്ചു. അവൻ അവളുടെ മുഖം ബലമായി തിരിച്ചു എന്നിട്ട് ഒന്നുടെ ഊതി.
“”പറയടി മണം ഉണ്ടോന്ന് ?..... ടി വലിച്ചതിന്റെ മണം ഉണ്ടോന്ന് ? “” “”മുച്ച് “” “”ഹ്മം.... പിന്നെ നീ എന്തിനാ പിണങ്ങി നിക്കുന്നെ ?ഹേ…!””
എന്നിട്ടവൻ അവളുടെ ചുണ്ടുകൾ ലക്ഷ്യമാക്കി നീങ്ങി. അവൾ വീണ്ടും മുഖം വെട്ടിച്ചു.
“”എനിക്ക് വേണ്ട എന്നെ വിട് “”അവൾ ദയനീയമായി പറഞ്ഞൊപ്പിച്ചു. “”എന്ത് വേണ്ടന്ന്?”” “”എന്നെ ഇഷ്ടം ഇല്ലാത്തൊരു എനിക്ക് ഉമ്മ തരണ്ട “”അവള്‍ വിങ്ങി അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. “”വേണ്ടേല്‍ വേണ്ട “”
അവൻ നിസാരം മട്ടിൽ പറഞ്ഞു.
അവൻ അവളെ പതിയെ വിട്ടു. അവള്‍ ഒന്ന് സമാധാനപ്പെട്ടു.പക്ഷേ അടുത്ത നിമിഷം അവൻ
💬 Comments
View all comments