Chapter Title : ഇരു മുഖന്‍ 3 [Antu Paappan]
വീണ്ടും അവളുടെ തല തന്റെ മുഖത്തിന് നേരേ പിടിച്ചു അവളുടെ ചുണ്ടുകൾ അവൻ വായിലാക്കി. അവൾ ഒന്ന് കൂതറാൻ ശ്രെമിച്ചിങ്കിലും പതിയെ അവളുടെ അധരങ്ങൾ അവനു വിട്ടുകൊടുത്തു. അവളുടെ എതിർപ്പ് തീരെ ഇല്ലാതെയായി എന്ന് മനസിലായപ്പോൾ ഭദ്രന്‍ തന്റെ ഇടത്തെ കൈ അവളുടെ തലയിൽ നിന്നെടുത്തു . അരക്കെട്ടിൽ ചുറ്റി വരിഞ്ഞു അവളെ തന്നിലേക്കടിപ്പിച്ചു. മഴ കാത്തിരുന്നവേഴാമ്പൽ പോലെ അവളും അത് ഒരുപാട് ആഗ്രഹിച്ചിരുന്നു. അവൻ അവളുടെ കണ്ണു തുടച്ചു. അവര്‍ ആ നിപ്പു കൊറച്ചു നേരം തുടര്‍ന്നു. അച്ചു വിന്റെ മുഖത്തു ഒരു ചെറു ചിരി മോട്ടിട്ടു.
“”പിണക്കം മാറിയോ? ഹ്മ്മ് “” “”മച്”” “”പിന്നെ എന്തിനാ ചിരിച്ചേ? ഹ്മ്മ് !”” “” ഞാന്‍ ചിരിച്ചില്ല, എന്നെ ഇങ്ങനെ കെട്ടിപിടിച്ചിട്ട് ഇപ്പോ എത്ര നാളായി അറിയോ?”” “”ഇല്ല”” “” ഒരു മാസം”” “”ഓഹോ അപ്പൊ ദിവസം എണ്ണി വെച്ചേക്കുവാ ല്ലേ! “”
അവൻ ഒരു ചിരിയോടെ ചോദിച്ചു. അവളും ഒന്ന് നാണത്തോടെ ചിരിച്ചു.
“”ഇതൊന്നും പതിവില്ലാത്ത ആണല്ലോ എന്ത് പറ്റി.....””
അവള്‍ പതിഞ്ഞ സ്വൊരത്തില്‍ ചോദിച്ചു.
“”ഏത് പതിവില്ലന്ന് “” “”രണ്ടും..നേരത്തത്തെ വലിയും ഈ കുടിയും . എന്താ എന്ത് പറ്റി. “” “”എന്ത് പറ്റാൻ എനിക്ക് തോന്നി “” “”പറയാൻ ബുദിമുട്ട് ഉള്ള ആണേൽ വേണ്ട. “” അവള്‍ ഒന്ന് ചിണുങ്ങി “”ഹ്മം ബുദ്ധിമുട്ട് ഉണ്ട്, എനിക്കിപ്പോ നിന്നക്കൊരു ഉമ്മ തെരാൻ കാരണം വേണോ? ഹേ... “’
അവൻ ഒന്ന് ഉരുണ്ടുകളിച്ചു.
“”ഹ്മം, അവൾ അല്ലേ അരുണിമ, എന്നെ രാവിലെ വിളിച്ചിരുന്നു ഏട്ടന്റെ നമ്പർ ചോദിച്ചു അവള്‍ ആല്ലേ“” അവള്‍ എന്തോ കണ്ടുപിടിച്ചപോലെ ചോദിച്ചു.
തന്‍റെ രഹസ്യം അവള്‍ കണ്ടുപിടിച്ചപ്പോള്‍ ഒന്നും പറയാനാ പറ്റാതെഅവൻ അവളെ വിട്ടുമാറി പുറത്തെക്കിറങ്ങി.
“”ദേ ഇത് തിന്നിട്ടു പോ “” “”അത് നിന്റെ തന്തക്ക് കൊടുക്ക്.”” “”ഇത് ഞാൻ നിങ്ങക്കായി ഉണ്ടാക്കിയതാ , കഴിച്ചിട്ട് പോ മനുഷ്യ. “”
അവൾ പിന്നെയും വിളിച്ചു പറഞ്ഞു. എന്നാൽ അവൻ അതൊന്നും കേട്ട മട്ടുകാണിച്ചില്ല. ഇന്നിനി വിളിച്ചാൽ വരില്ലെന്നറിയാമെങ്കിലും അവളൊന്നു വിളിച്ചു നോക്കിയതാ.ഭദ്രൻ
💬 Comments
View all comments