0%

Chapter Title : ഇരു മുഖന്‍ 4 [Antu Paappan]

Author : Kambikathakal Read All Parts 147

അരുൺ ആര്യയുടെ അടുത്തേക്ക് നീങ്ങി. ശ്രീഹരി അവളുടെ മുന്നിലും കയറി നിന്നു. അരുൺ ശ്രീഹരിയേ പിടിച്ചു തെള്ളി. ശ്രീ ഹരി അടുത്തുള്ള തൂണിൽ തെറിച്ചു ചെന്നിടിച്ചു. അരുൺ ആര്യയുടെ കയ്യിൽ കയറി പുടിച്ചു. അടുത്ത നിമിഷം ശ്രീ ഹരിയുടെ ചവിട്ട് കൊണ്ട് അരുൺ അവൻ വന്ന ബൈക്കിന് മുകളിലേക്ക് തെറിച്ചു വീണു.

അരുൺ അവന്റെ വണ്ടിയിൽ ഒളുപ്പിച്ചിരുന്ന ഒരു കമ്പി വടിയെടുത്തു ഹരിക്ക് നേരേ പാഞ്ഞു വന്നു.

ആര്യ ശ്രീഹരിയേ രക്ഷിക്കാൻ എന്നവണ്ണം അവനു മുന്നിൽ കയറി നിന്നു.
“”എന്റെ ദേഹത്ത് ചവിട്ടിയോ നായെ , അതിനുമാത്രം വളന്നോ നീ, ഇത്രയ്ക്കു പൊള്ളാൻ ഈ കൂത്തിച്ചി ആരാടാ നിന്റെ?””
ശ്രീഹരി വീണ്ടും തന്റെ പുറം കൈകൊണ്ട് ആര്യയേ പുറകിലെക്ക് വകഞ്ഞു മാറ്റി മുന്നിൽ കയറി നിന്നിട്ട് ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
“”ഞാനോ ഞാൻ വിഷ്ണു ഭദ്രൻ ഇതെന്റെ പെണ്ണാ. എന്റെ പെണ്ണ്… എന്നോട് ഇതൊക്കെ ചോദിക്കാൻ നീ ഏതാടാ . മാറി നിക്കട അങ്ങോട്ട്. ഇല്ലേ കൊരവള്ളി ഞാൻ അറക്കും “”
ശ്രീ ഹരിയുടെ ആ ഉറച്ചു ശബ്ദമോ അതോ അവന്റെ കയ്യിൽ ഇരുന്ന പൊട്ടിയ ബിയർ കുപ്പിയോ, അരുൺ ഒന്ന് പേടിച്ചു. അവൻ പെട്ടെന്ന് കമ്പി വടി താഴ്ത്തി. പിന്നയും എടുത്തോങ്ങാൻ നോക്കിയങ്കിലും ഹരിയുടെ അടുത്ത ചവിട്ട് അവന്റെ നെഞ്ചിൽ പതിഞ്ഞിരുന്നു.  അപ്പോഴേക്കും  ആ ബസ്റ്റോപ്പിലേക്ക് കോൺസ്റ്റബിൾ ജോൺസൺ‌ ചേട്ടനും ഭാര്യയും നടന്നു വരുന്നത് അവർ കണ്ടത്. അരുൺ അയാളേ കണ്ടപാടെ അവന്റെ ബൈക്ക് എടുത്തു ജീവനും കൊണ്ടോടി.  ഈ പുള്ളിക്കാരൻ ആണ് ബിൻസിയുടെയും ബീനെചിയുടെയും ഒക്കെ പപ്പ. അന്ന് ഇങ്ങേരുടെ കയ്യിൽനിന്ന് അരുണിന് തരക്കേടില്ലാതെ കിട്ടിയിട്ടുണ്ട്.

എന്തോ അരുണിനെക്കാൾ കൂടുതൽ പേടിച്ചത് ആര്യ ആയിരുന്നു. ശ്രീ ഹരിയുടെ കയ്യും പിടിച്ചു ഇപ്പൊ ഇങ്ങനെ പേടിച്ചു നിക്കുമ്പോൾ അവൾ ആദ്യമായ് ആണൊരുത്തന്റെ തണലിൽ തളക്ക പെട്ടിരിക്കുന്നുവോ?. ഇതുവരെയും അവൾ അങ്ങനെ അല്ലായിരുന്നല്ലോ ആണന്നോ പെണ്ണൊന്നോ നോക്കാതെ തനിക്ക് തോന്നുന്നതു മുഖത്തു നോക്കി പറയാൻ വേണിങ്കിൽ ഒന്ന് പൊട്ടിക്കാൻ തന്നെ ചങ്കൂറ്റമുള്ളവൾ, അതായിരുന്നു ആര്യമഹാദേവ് .  മുന്നില്‍ നികുന്നത്

💬 Comments

View all comments