Chapter Title : ഇരു മുഖന്‍ 4 [Antu Paappan]
ബോധം വരുമ്പോൾ അവൾ ഏത് മൂഡിൽ ആയിരുന്നാലും ഞാൻ അത് മുതലെടുക്കാൻ നോക്കിയിട്ടില്ല. വെക്തമായി ഒന്നും മനസിലാവില്ലെങ്കിലും എനിക്കു ചുറ്റുമുള്ള ഒഴുക്കിൽ അങ്ങ് പൊകും . അതാവുമ്പോൾ വലിയ പരുക്കുകൾ ഉണ്ടാവില്ല. പക്ഷേ എന്നോടുള്ള അവളുടെ പരിക്കൻ സ്വഭാവത്തിന് ഇടക്ക് വെത്യാസം ഉണ്ടാകും. പിന്നെ വീണ്ടും പഴയപടിയാകും.
അങ്ങനെ മാസങ്ങള്‍കടന്നു പൊയി ഞാൻ ഒൻപതു പാസ് ആയി പത്തിൽ കേറിയപ്പോൾ ആര്യേച്ചി പ്ലസ്റ്റു കഴിഞ്ഞു എൻട്രൻസ് റാങ്കോടെ പാസായി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ mbbs നു അഡ്മിഷൻ മേടിച്ചു. ആദ്യം അത് എനിക്ക് എല്ലാവരെയും പോലെ അല്ല കുറച്ചതികം സന്തോഷം താരുന്ന കാര്യം ആയിരുന്നു. ഇനി മുതൽ ആ പെണ്ണിന്റെ ട്യൂഷൻ ക്ലാസിൽ ഇരിക്കണ്ടല്ലോ. പക്ഷേ അവൾ പോയി ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും ഒറ്റക്കായി പോയി എന്നൊരു തോന്നൽ മനസിന്റെ ഏതോ കോണിൽ തലപൊക്കി. ഞാന്‍ അങ്ങനെ അടുക്കളയില്‍ ചെന്നു . അമ്മയും അമ്മായും അവിടെ എന്തോ പണി ചെയ്തോണ്ടിരുന്നതയിരുന്നു
“”അമ്മായി ആര്യേച്ചി ഇനി എന്ന് വരും “”
“”അവൾ ഹോസ്റ്റലിൽ അല്ലേടാ ശ്രീ ഇനി മിക്കവാറും അടുത്ത് ശെനിയാഴ്ച്ച. അല്ലേ പിന്നെ അതിന്റെ അടുത്ത ആഴ്ച “”
“”എന്താടാ നിന്റെ മുഖം അങ്ങ് വാടിയെ. കീരിയും പാമ്പും അല്ലാരുന്നോ രണ്ടും ഇപ്പൊ എന്താ “”
അമ്മ ഒരു ആക്കിയ ചിരിയോടെ ഇടയ്ക്കു കയറി. ആദ്യം എനിക്ക് കത്തിയില്ല പിന്നെ ഞാൻ ഒരു ലോട് പുച്ഛം മുഖത്ത് വറുത്തീട്ട് അമ്മ മാത്രം കേക്കുന്ന തരത്തില്‍.
“”ആ ശല്യം അടുത്തെങ്ങാനും വരുമൊ എന്നറിയാൻ ചോദിച്ചതാ ഹോ…”” എന്നിട്ട് ഞാൻ എന്റെ റൂമിലേക്ക് ഓടി.
എന്റെ ഉള്ളില്‍ അമ്മയുടെ ആ ചിരി ഇങ്ങനെ തങ്ങി നിന്നു. ഞങ്ങൾ തമ്മിൽ ഇത്രയും തല്ലുപിടി ആയിരുന്നിട്ടും അവളേ കാണാതിരുന്നാൽ എനിക്കെന്താ. അതേ അവൾ വന്നാൽ എന്താ പോയാൽ എന്താ.
പക്ഷേ എന്റെ മനസ് ബുദ്ധിയുടെ കണ്ട്രോളിൽ ആല്ലെന്ന് ആ ദിവസങ്ങളിൽ എനിക്ക് മനസിലായി. എത്ര ഓർക്കേണ്ട എന്ന് കരുതിയാലും അവളുടെ മുഖം എന്റെ മുന്നിൽ തെളിഞ്ഞു വരുന്നു. ഞാൻ ഏതായാലും
💬 Comments
View all comments